തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയുടെ ഫോട്ടോ നഗ്നചിത്രവുമായി മോര്‍ഫിംഗ്; തട്ടിപ്പിന്റെ പുതിയ രീതി, തൃശൂരില്‍ സംഭവിച്ചത്

Google Oneindia Malayalam News

തൃശൂര്‍: യുവതിയുടെ ചിത്രം നഗ്ന ചിത്രവുമായി ചേര്‍ത്ത് വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് പുതിയ രീതിയിലുള്ള തട്ടിപ്പ്. തൃശൂര്‍ പൊലീസില്‍ പരാതിയുമായി എത്തിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതിയുടെ ഫോട്ടോ മറ്റൊരു നഗ്‌ന ശരീരത്തിന്റെ ഫോട്ടോയോട് ചേര്‍ത്തുവെച്ച് മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. അവര്‍ക്ക് ആരോ മൊബൈല്‍ ഫോണ്‍ വഴി അയച്ചുകൊടുത്ത ഫോട്ടോ കാണിച്ചുകൊടുത്ത ചിത്രവുമായാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍

തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസിന് മനസിലായി. യുവതിയുടെ സുഹൃത്ത് ഒരു ആപ്പ് വഴി ലോണ്‍ എടുത്തിരുന്നു. ഈ യുവാവിന്റെ ഫോണില്‍ നിന്നും ശേഖരിച്ച ഡാറ്റയില്‍ നിന്നും ലഭിച്ച ഫോട്ടോയാണ് സംഘം മോര്‍ഫിംഗ് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,.

1

കഴിഞ്ഞ ദിവസം ഒരു യുവതി പോലീസ് സ്റ്റേഷനില്‍ വന്നിരുന്നു. സര്‍, എനിക്ക് ഒരു പരാതി ബോധിപ്പിക്കാനുണ്ട്. എന്താണ് പരാതിക്കാര്യം ? പോലീസുദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ അവര്‍ വിഷയം പറയാന്‍ വളരെ ബുദ്ധിമുട്ടുന്നതുപോലെ തോന്നി പോലീസ് സ്റ്റേഷനില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുദ്യോഗസ്ഥ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ഒരു മുറിയിലിരുത്തി സംസാരിച്ചു.
യുവതിയുടെ ഫോട്ടോ മറ്റൊരു നഗ്‌ന ശരീരത്തിന്റെ ഫോട്ടോയോട് ചേര്‍ത്തുവെച്ച് മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. അവര്‍ക്ക് ആരോ മൊബൈല്‍ ഫോണ്‍ വഴി അയച്ചുകൊടുത്ത ഫോട്ടോ കാണിച്ചുകൊടുത്തു.

2

ശരിക്കും യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ഫോട്ടോ. യുവതിയുടെ മുഖത്തിനോട് നഗ്‌നശരീരം കൂട്ടിച്ചേര്‍ത്ത് ആരോ പ്രചരിപ്പിച്ചിട്ടുള്ളതാണെന്ന് ബോധ്യമായി. പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്. പോലീസുദ്യോഗസ്ഥ അവരെ സ്റ്റേഷന്‍ ഹൌസ് ഓഫീസറുടെ അടുത്തെത്തിച്ചു. പോലീസ് ഓഫീസര്‍ അവരോട് വിശദമായി സംസാരിച്ചു. അവരുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീകളെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കുവാന്‍ ആരോ മന:പൂര്‍വ്വം ചെയ്യുന്നതായിരിക്കാം ഇത്. എന്തായാലും അന്വേഷണം നടത്തുകയും കുറ്റവാളികളെ കണ്ടെത്തുകയും വേണം.

3

പോലീസ് ഓഫീസര്‍ യുവതിയെ സമാധാനിപ്പിച്ചു. അവരുടെ മൊബൈല്‍ഫോണ്‍ ഒന്നുകൂടി പരിശോധിച്ചു. അവരുടെ മുഖം നഗ്‌നചിത്രത്തോടു കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിച്ച അശ്ലീല ചിത്രം വിദഗ്ദമായ സൈബര്‍ പരിശോധനക്ക് വിധേയമാക്കി. ആരെയെങ്കിലും സംശയമുണ്ടോ ?
ഇല്ല സര്‍. എനിക്ക് അങ്ങിനെ ആരെയും സംശയമില്ല. പക്ഷേ, ഈ ഫോട്ടോ നോക്കൂ. യുവതി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന മറ്റൊരു ഫോട്ടോ കാണിച്ചു. അവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍, ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച് എടുത്തിരുന്ന ഫോട്ടോയാണിത്.

4

സഹപ്രവര്‍ത്തകരോടൊപ്പം എടുത്ത ആ ഫോട്ടോയാണ് യുവതിയുടെ വാട്‌സ് ആപ്പില്‍ പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിച്ചിരുന്നത്.
പോലീസ് ഓഫീസര്‍ ആ ഫോട്ടോ നല്ലതുപോലെ ശ്രദ്ധിച്ചു. അതില്‍ നിന്നിരുന്ന ആളുകള്‍ ആരെല്ലാമാണെന്ന് യുവതിയോട് ചോദിച്ചു. അതില്‍ സഹപ്രവര്‍ത്തകനായ ഒരു യുവാവും ഉണ്ടായിരുന്നു. മാത്രവുമല്ല, ഓഫീസിലെ വിശേഷദിവസത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാല്‍ വിവിധ ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു.

5

പോലീസ് ഓഫീസര്‍ക്ക് സംശയം തോന്നിയതിനാല്‍ ഫോട്ടോയില്‍ കാണപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി. അയാളുടെ മൊബൈല്‍ ഫോണും സൈബര്‍ പരിശോധനക്ക് വിധേയമാക്കി. മാത്രവുമല്ല, അയാളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കൂടെ ജോലിചെയ്യുന്നവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അയാള്‍, മാത്രവുമല്ല, ഇത്തരത്തില്‍, ഒരു ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കത്തക്കതായ യാതൊരു സംഭവങ്ങളും അവിടെ ഉണ്ടായിട്ടില്ല. തന്നെ സംശയിക്കുന്നതോര്‍ത്ത് അയാളും വിഷമിച്ചു.

6

അല്‍പ്പ സമയത്തിനകം തന്നെ പോലീസുദ്യോഗസ്ഥര്‍ ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ വിദഗ്ദമായി പരിശോധിച്ച് പോലീസ് ഓഫീസറുടെ മുറിയിലെത്തി. യുവാവിന്റെ മൊബൈല്‍ ഫോണില്‍ ഒരു ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് പോലീസുദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പണത്തിന്റെ അത്യാവശ്യം വന്നപ്പോള്‍ അയാള്‍ ലോണ്‍ ആപ്പ് വഴി രണ്ടു പ്രാവശ്യമായി പതിനായിരം രൂപ ലോണ്‍ എടുത്തു. പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു.

7

ലോണ്‍ ആപ്പ് കമ്പനിക്കാര്‍ പണം ലഭിച്ചില്ലെന്നും, വീണ്ടും വീണ്ടും തുക അടക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ അയാള്‍ കണക്കു സഹിതം സമര്‍ത്ഥിച്ചു. എന്നിട്ടും ലോണ്‍ ആപ്പുകാര്‍ വിട്ടില്ല. അപ്പോള്‍ അയാള്‍ അവരുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. അവര്‍ വേറെ വേറെ മൊബൈല്‍ നമ്പറുകളില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്ന് ഇതൊന്നും പുറത്തു പറയാതിരിക്കുകയായിരുന്നു.
അയാളുടെ മൊബൈല്‍ ഫോണിലേക്ക് ലോണ്‍ ആപ്പ് കമ്പനിക്കാര്‍ അയച്ചു നല്‍കിയ ഇംഗ്ലീഷിലുള്ള ഒരു സന്ദേശം പോലീസുദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു.

8

ലോണ്‍ ആപ്പ് കമ്പനിക്കാര്‍ പണം ലഭിച്ചില്ലെന്നും, വീണ്ടും വീണ്ടും തുക അടക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ അയാള്‍ കണക്കു സഹിതം സമര്‍ത്ഥിച്ചു. എന്നിട്ടും ലോണ്‍ ആപ്പുകാര്‍ വിട്ടില്ല. അപ്പോള്‍ അയാള്‍ അവരുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. അവര്‍ വേറെ വേറെ മൊബൈല്‍ നമ്പറുകളില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്ന് ഇതൊന്നും പുറത്തു പറയാതിരിക്കുകയായിരുന്നു.
അയാളുടെ മൊബൈല്‍ ഫോണിലേക്ക് ലോണ്‍ ആപ്പ് കമ്പനിക്കാര്‍ അയച്ചു നല്‍കിയ ഇംഗ്ലീഷിലുള്ള ഒരു സന്ദേശം പോലീസുദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു.

9

ലോണ്‍ ലഭിക്കുന്നതിന് വ്യക്തിയുടെ സെല്‍ഫി ഫോട്ടോ, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും ആവശ്യപ്പെടും. ഇതെല്ലാം നല്‍കിക്കഴിയുമ്പോള്‍ മാത്രമേ ലോണ്‍ എടുക്കുന്നയാളുടെ എക്കൌണ്ടിലേക്ക്, പണം നിക്ഷേപിക്കപ്പെടുകയുള്ളൂ. അതും ലോണ്‍ തുകയില്‍ നിന്നും വലിയൊരു തുക കിഴിച്ചതിനുശേഷം മാത്രം. കൃത്യമായി ലോണ്‍ തിരിച്ചടച്ചാലും, അത് ലോണ്‍ ആപ്പില്‍ വരവു വെക്കുകയില്ല. ലോണ്‍ തുക മുടങ്ങി എന്നപേരില്‍ അവര്‍ വീണ്ടും വീണ്ടും പണവും പലിശയും ആവശ്യപ്പെടും. അങ്ങനെ ജനങ്ങളെ പറ്റിച്ച് പണം തട്ടിയെടുക്കുന്നതാണ് അവരുടെ കുറ്റകൃത്യത്തിന്റെ രീതി. ഇതില്‍ ഏറ്റവും പുതിയ തട്ടിപ്പുരീതിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

തട്ടിപ്പുകാര്‍ ചെയ്യുന്നത് ഇങ്ങനെ:

തട്ടിപ്പുകാര്‍ ചെയ്യുന്നത് ഇങ്ങനെ:

ലോണ്‍ വാങ്ങിയയാളുടെ കോണ്‍ടാക്ട് ലിസ്റ്റ് ഉപയോഗിച്ച് അതിലെ സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നു.
ലോണ്‍ വാങ്ങിയയാളോ, ലോണ്‍ നല്‍കിയ സ്ഥാപനമോ അല്ലാതെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള മറ്റൊരു വ്യക്തിയുടെ ചിത്രമായിരിക്കും മോര്‍ഫ് ചെയ്യുന്നത്.

11

അതിനുശേഷം മോര്‍ഫ് ചെയ്ത ചിത്രം ലോണ്‍ എടുത്തയാള്‍ക്കും കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആള്‍ക്കും അയച്ചു കൊടുക്കുന്നു. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഉപഭോക്താവ് ലോണ്‍ തുക തിരിച്ചടക്കാതാവുന്നതോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. മിക്കവാറും ഫേക്ക് ഐഡികളില്‍ നിന്നും, വ്യാജമായി സൃഷ്ടിച്ച വാട്‌സ് ആപ്പ് നമ്പറുകളില്‍ നിന്നുമായിരിക്കും ഇത്തരക്കാര്‍ മെസേജുകള്‍ അയക്കുന്നത്.

12

ഇത്തരം അപകടങ്ങള്‍ക്ക് ഇരയാകുന്നവര്‍ നാണക്കേട് ഓര്‍ത്ത് പരാതി പറയുന്നതിന് വിമുഖത കാണിക്കുന്നതോടെ, കുറ്റവാളികള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതിക്കും, അവരുടെ കൂടെ ജോലിചെയ്തിരുന്ന യുവാവിനും കാര്യങ്ങള്‍ വിശദമായി പറഞ്ഞു നല്‍കി. കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം സൈബര്‍ ക്രൈം പോലീസ് ആരംഭിച്ചിട്ടുണ്ട്.

 'മാന്യമായ പ്രാതിനിധ്യം നൽകിയാൽ നിതീഷ് കുമാർ സർക്കാരിന്റെ ഭാഗമാകാം; നിലപാട് മാറ്റി സിപിഐ 'മാന്യമായ പ്രാതിനിധ്യം നൽകിയാൽ നിതീഷ് കുമാർ സർക്കാരിന്റെ ഭാഗമാകാം; നിലപാട് മാറ്റി സിപിഐ

Thrissur
English summary
Photo of young woman morphing into nude Photo; A new method of fraud happened in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X