തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനുമതിയില്ലാതെ ഫ്‌ളക്‌സില്‍ ഫോട്ടോ ഉപയോഗിച്ചു; സിപിഐക്കെതിരെ നിയമ നടപടിയുമായി മോഡല്‍

Google Oneindia Malayalam News

തൃശൂര്‍: പാര്‍ട്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ സി പി ഐക്കെതിരെ നിയമ നടപടിക്കൊരുങ്ങി മോഡല്‍. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അശ്വതി വിപുലാണ് സി പി ഐക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. സി പി ഐ കുന്നംകുളം മണ്ഡലം സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡിലാണ് അശ്വതി കറ്റയേന്തിയ ചിത്രം അനുമതി ഇല്ലാതെ ഉപയോഗിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ അശ്വതി രംഗത്തെത്തിയിരിക്കുന്നത്.

'അവരുടെ ജീവിതം, അവര്‍ ജീവിക്കട്ടെ..അതല്ലേ അതിന്റെ ശരി; വെറുതെ വിടുക'; വൈറല്‍ കുറിപ്പ്'അവരുടെ ജീവിതം, അവര്‍ ജീവിക്കട്ടെ..അതല്ലേ അതിന്റെ ശരി; വെറുതെ വിടുക'; വൈറല്‍ കുറിപ്പ്

സംഭവവുമായി ബന്ധപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കാനാണ് അശ്വതി തീരുമാനിച്ചിരിക്കുന്നത്. ചിത്രം ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി വാങ്ങിയിട്ടില്ലെന്നും ഒരു സുഹൃത്ത് വിളിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് അശ്വതി പറയുന്നു. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

ഒരാളുടെയും അനുമതി ഇല്ലാതെ അവരുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് അശ്വതി പറയുന്നു. ഈ രീതി തെറ്റാണ്. ഇനി ഒരു സ്ത്രീക്കും ഈ അനുഭവം ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് നിയമപരമായി നേരിടുന്നത്. സംഭവം ശ്രദ്ധപ്പെട്ടയുടന്‍ തന്നെ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. സെക്ഷ്വല്‍ അബ്യൂസ് ആണെങ്കില്‍ മാത്രമാണ് കേസെടുക്കാന്‍ സാധിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

2

ഈ സമീപനത്തിന് പിന്നില്‍ എന്താണെന്ന് മനസിലാകുന്നില്ല. അഭിഭാഷകനെ കണ്ട ശേഷം പാര്‍ട്ടിക്ക് നോട്ടീസ് അയക്കുമെന്ന് അശ്വതി പറഞ്ഞു. ഒരു പാര്‍ട്ടിയുടെയും അനുഭാവി അല്ല ഞാന്‍. മാനനഷ്ടമല്ല ഈ കേസില്‍ വേണ്ടത്. അനുമതി ഇല്ലാതെ ആരുടെയും ഫോട്ടോ ഉപയോഗിക്കാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചിട്ടും. പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരും വിളിച്ചിട്ടില്ല, ഖേദം പ്രകടിപ്പിച്ചിട്ടില്ല.

3

പെണ്‍കുട്ടികള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് അല്ലെങ്കില്‍ മോഡലാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ മറ്റെന്തോ ആണെന്നും മോശക്കാരാണെന്നുമുള്ള രീതിയിലാണ് പലരും കാണുന്നത്. സമൂഹത്തിന്റെ ഈ സമീപനം തന്നെ മാറണം എന്നും അശ്വതി വിപുല്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ സി പി ഐ. വേലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ വിശദീകരണം ഇങ്ങനെയാണ്, വാട്‌സ്ആപ്പില്‍ ഗുഡ്‌മോണിങ് മെസേജ് ആയി വന്ന ചിത്രമായിരുന്നു. കറ്റയേന്തിയ കര്‍ഷകസ്ത്രീയുടെ ഫോട്ടോ ആയതുകൊണ്ടാണ് ഫ്‌ലെക്‌സ് ബോര്‍ഡില്‍ ഉപയോഗിച്ചിട്ടുള്ളത്. അവര്‍ മോഡലാണെന്ന് അറിയില്ലായിരുന്നു. അശ്വതി എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ എല്ലാ ഫള്ക്‌സുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് സി പി ഐ വിശദീകരണത്തില്‍ വ്യക്തമാക്കി.

Thrissur
English summary
Photo used on Flex without permission; Model with legal action against CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X