തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലണ്ടറില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം; തൃശ്ശൂരില്‍ കലണ്ടര്‍ കത്തിച്ച് വിശ്വാസികളുടെ പ്രതിഷേധം

Google Oneindia Malayalam News

തൃശ്ശൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയുമായി കാത്തോലിക്ക സഭയുടെ കലണ്ടര്‍ പുറത്തിറങ്ങിയതില്‍ പ്രതിഷേധം ശക്തമാകുന്നു. . തൃശ്ശൂര്‍ അതിരൂപത അച്ചടിച്ച പുതുവര്‍ഷ കലണ്ടറിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും ജന്മദിനവും പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നത്. ഇതിനെതിരെ തൃശൂരില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. കോട്ടയം കുറുവിലങ്ങാട്ടടും വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു.

thrissur

2021 കലണ്ടറില്‍ മാര്‍ച്ച് മാസത്തിലെ പേജിലാണ് ബിഷപ്പിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 25-നാണ് ബിഷപ്പിന്റെ ജന്മദിനമെന്നും ചിത്രത്തോടൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, പീഡനക്കേസില്‍ പ്രതിയായ ഉന്നതവൈദികന്റെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് സഭ വിശദീകരിക്കുന്നു. ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്തു തുടരുന്നുണ്ടെന്നും അദ്ദേഹത്തിനെതിരായ കുറ്റങ്ങളൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് കത്തോലിക്ക സഭ നല്‍കുന്ന വിശദീകരണം.

Thrissur
English summary
Picture of Bishop Franco on the calendar; Believers protest by burning calendar in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X