തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലപ്പിള്ളി കൊച്ചിന്‍ മലബാര്‍ കമ്പനിയുടെ ഓഫീസ് തോട്ടം തൊഴിലാളികള്‍ ഉപരോധിച്ചു: ജനറല്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവരെ തൊഴിലാളികള്‍ തടഞ്ഞുവെച്ചു: ശമ്പളം ഗഡുക്കളാക്കി നല്‍കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശമ്പളം കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാലപ്പിള്ളി കൊച്ചിന്‍ മലബാര്‍ കമ്പനിയുടെ ചിമ്മിനി ഹെഡ്ഡ് ഓഫീസ് തോട്ടം തൊഴിലാളികള്‍ ഉപരോധിച്ചു. കമ്പനി ജനറല്‍ മാനേജര്‍,ഡപ്യൂട്ടി ജനറല്‍ മാനേജര്‍,രണ്ട് ജീവനക്കാര്‍ എന്നിവരെയാണ് തൊഴിലാളികള്‍ ഉപരോധിച്ചത്. എല്ലാ മാസവും ഏഴാം തീയ്യതിയാണ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നത്.

<strong>ന്യൂ ജനറേഷന്‍ തട്ടിപ്പു കേസ്: അന്തര്‍സംസ്ഥാന സംഘാംഗങ്ങള്‍ പിടിയില്‍, പ്രതികള്‍ മിക്കവരും കേരളത്തിനു വെളിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍</strong>ന്യൂ ജനറേഷന്‍ തട്ടിപ്പു കേസ്: അന്തര്‍സംസ്ഥാന സംഘാംഗങ്ങള്‍ പിടിയില്‍, പ്രതികള്‍ മിക്കവരും കേരളത്തിനു വെളിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍

കഴിഞ്ഞ മൂന്നു മാസമായി തൊഴിലാളികള്‍ക്ക് ശമ്പള ദിവസം പകുതി ശമ്പളമാണ് കമ്പനി നല്‍കിയിരുന്നത്.ബാക്കിയുള്ള ശമ്പളം രണ്ടാഴ്ചക്കുള്ളിലാണ് നല്‍കിയിരുന്നത്.മുഴുവന്‍ ശമ്പളവും ഒരു ദിവസം തന്നെ നല്‍കണമെന്ന് കഴിഞ്ഞ മാസം തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വ്യാഴാഴ്ച പകുതി ശമ്പളം തൊഴിലാളികളുടെ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിച്ചതായി നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് തൊഴിലാളികള്‍ പ്രകോപിതരായത്.

Plantation workers

കമ്പനിയുടെ ചിമ്മിനി,എച്ചിപ്പാറ, പുതുക്കാട് ഡിവിഷനുകളിലെ തൊഴിലാളികള്‍ സംഘടിച്ച് ഹെഡോഫീസ് ഉപരോധിക്കുകയായിരുന്നു. സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പടെ ഇരുനൂറോളം തൊഴിലാളികളാണ് ഉപരോധസമരത്തില്‍ പങ്കെടുത്തത്. ഓഫീസിലെ സ്ത്രീകളായ രണ്ട് ജീവനക്കാരെ അഞ്ച് മണിക്ക് പോകാന്‍ അനുവദിച്ചെങ്കിലും മറ്റുള്ളവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ തൊഴിലാളികള്‍ ഉപരോധിക്കുകയായിരുന്നു.സംയുക്ത ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് ഉപരോധസമരം നടത്തുന്നത്.

കമ്പനിയുടെ മൂന്നു ഡിവിഷനിലായി 400 സ്ഥിരം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.6000 രൂപയാണ് ഓരോ തൊഴിലാളികള്‍ക്കും ലഭിക്കുന്ന പരമാവധി മാസ ശമ്പളം.അതില്‍ നിന്ന് പകുതി ശമ്പളം മാത്രം ലഭിക്കുമ്പോള്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.ശമ്പളം ഒറ്റ തവണയായി എല്ലാ മാസവും നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം ഗഡുക്കളാക്കി നല്‍കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഉപരോധസമരം മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാക്കളും കമ്പനി മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത ചൊവ്വാഴ്ച ബാക്കി ശമ്പളം നല്‍കാമെന്ന കമ്പനിയുടെ തീരുമാനം തൊഴിലാളികള്‍ അംഗീകരിച്ചില്ല. അടുത്ത ദിവസം തന്നെ ശമ്പളം നല്‍കാമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമെ ഉപരോധസമരം അവസാനിപ്പിക്കുകയുള്ളുവെന്നാണ് തൊഴിലാളികളുടെ നിലപാട്.രാത്രി വൈകിയും ഉപരോധസമരം തുടരുകയാണ്.

Thrissur
English summary
Plantation workers strike in Palappilly cochin malabar company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X