പതിനൊന്നാം തവണ നറുക്ക് വീണു , ശബരിമല മേൽശാന്തിയായി ; പിഎൻ മഹേഷ് നമ്പൂതിരി
തൃശൂർ: ശബരിമല മേൽശാന്തിയായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പി എൻ മഹേഷ് നമ്പൂതിരിയാണ്. നിലവിൽ തൃശൂർ പാറമേക്കാവ് സഹ മേൽശാന്തിയാണ് മഹേഷ് നമ്പൂതിരി. അതേ സമയം മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് തൃശൂർ വടക്കേകാട് പൂങ്ങാട്ട് മന പിജി മുരളിയാണ്. തൃശൂർ ജില്ലയുമായി ബന്ധമുള്ള മേൽശാന്തിമാരാണ് ഇത്തവണ ശബരിമലയിലും മാളികപ്പുറത്തും പൂജാ കർമങ്ങൾ അർപ്പിക്കുന്നത് എന്നുള്ളത് ആശ്ചര്യത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.

പാറമേക്കാവിൽ സഹ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ചേർന്നിട്ട് ഒരു വർഷം തികയാനിരിക്കെയാണ് നിലവിൽ ശബരി മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പതിനൊന്നാം വട്ടം അപേക്ഷ നൽകിയാണ് ഇപ്പോൾ താൻ ശബരിമല മേൽശാന്തിയാകുന്നതെന്നാണ് പി എൻ മഹേഷ് നമ്പൂതിരി പ്രതികരിച്ചത്. ഗുരുക്കന്മാരുടെ അനുഗ്രഹം കാരണമാണ് പുതിയ നിയോഗത്തിനായി താൻ തെരഞ്ഞെടുക്കാൻ കാരണമെന്ന് മഹേഷ് നമ്പൂതിരി പറഞ്ഞു.
ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്ന അന്തിമ പട്ടികയിൽ ഇത്തവണ ഉണ്ടായിരുന്നത് 17 പേരെയാണ് പരിഗണിച്ചിരുന്നത്. ഇതിൽ 12 പേർ മേൽശാന്തി പട്ടികയിലാണ് ഉൾപ്പെട്ടത്. ആദ്യം ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പായിരുന്നു നടത്തിയിരുന്നത്. ആദ്യ നറുക്കെടുപ്പിൽ തന്നെ പി എൻ മഹേഷ് നമ്പൂതിരിയുടെ പേര് നറുക്കെടുത്തു.
പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്. വൈദേഹ് വർമ ശബരിമല മേൽശാന്തിയെയും നിരുപമ ജി വർമ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കുകയായിരുന്നു. ഇന്നലെ തുലമാസ പൂജയ്ക്കായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്നിരുന്നു. ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് ആരംഭിക്കും.












Click it and Unblock the Notifications