പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം അമ്പിളിയെ അറസ്റ്റ് ചെയ്ത് പോലീസ്
തൃശ്ശൂർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക്ക് താരം അറസ്റ്റിൽ.വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19) ആണ് അറസ്റ്റിലായത്.മൊബൈലിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് പരാതി.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വെച്ചാണ് വിഘ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടി പ്രതിക്കെതിരെ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് തന്നെ യുവാവിനെതിരെ പോസ്കോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
കടൽക്ഷോഭത്തിൽ തകർന്ന തിരുവനന്തപുരം ശംഖുമുഖം ബീച്ച്- ചിത്രങ്ങൾ
Recommended Video


സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാന്റ് ചെയ്തു. ടിക് ടോക്കിലൂടെ നിരവധി വീഡിയോകൾ ചെയ്ത് വൈറലായ ആളാണ് വിഘ്നേഷ്. നേരത്തേ ഇയാളുടെ ചില വീഡിയോകൾക്കെതിരെ വലിയ ട്രോളുകളും ഉയർന്നിരുന്നു.
മനം കവരും അഴകിൽ ഇല്യാന- ചിത്രങ്ങൾ












Click it and Unblock the Notifications