ആളൊഴിഞ്ഞ പറമ്പില്‍ ഹോമകുണ്ഡം; അറുക്കാന്‍ കോഴിയും വെട്ടുകത്തിയും; ഭീതിയിലായ നാട്ടുകാര്‍ ചെയ്തത്
തൃശൂര്‍: അര്‍ദ്ധ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പൂജ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് എയര്‍ ഗണ്‍ പൂജയായിരുന്നു. പൂജ ചെയ്യുന്ന ഹോമകുണ്ഡത്തിന് അരികില്‍ എയര്‍ഗണിന് പുറമെ കോടാലി, വെട്ടരിവാള്‍ മടക്കുകത്തി എന്നിവടക്കം പത്തോളം ആയുധങ്ങളുമുണ്ടായിരുന്നു. കൂടാതെ ഒരു ജീവനുള്ള കോഴിയും സ്ഥലത്തുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തിന് ഉടമയായ പൂജാരിയെയും സഹായിയെയും പൊലീസ് പിടികൂടി. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് പൂജ മുടക്കിയെന്ന് ആരോപിച്ച് പൂജാരി നാട്ടുകാര്‍ക്കെതിരെ പൊലീസിന് പരാതി നല്‍കി. രാമന്‍കുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു സംഭവം. പറമ്പില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് പൂജ നടത്തുന്നത് കണ്ടത്. പരിചയമില്ലാത്ത ചിലര്‍ അവിടെ വച്ച് പൂജ നടത്തുന്നതാണ് കണ്ടത്. കോഴിയെ അറുത്ത് പൂജ ചെയ്യുകയാണെന്ന് മനസിലായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ സംഭവം സ്ഥലത്ത് പൊലീസ് എത്തി. മുള്ളൂര്‍ക്കര സ്വദേശിയായ പൂജാരി സതീശനെയും സഹായിയെയും കസ്റ്റഡിയില്‍ എടുത്തു. താന്‍ അടുത്തിടെ വാങ്ങിയ പറമ്പാണിതെന്നും ചില ദോഷങ്ങളുള്ളത് പരിഹരിക്കാനാണ് പൂജയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. താന്‍ ഒരു ജ്യോതിഷിയാണെന്നും അയാള്‍ പൊലീസിനോട് വ്യക്തമാക്കി.
ഇവര്‍ പൂജയ്‌ക്കെത്തിയ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ രണ്ട് പേരെയും രാത്രിയോടെ വിട്ടയച്ചു. പൊലീസ് കേസെടുത്തില്ലെന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂജാരി സതീശന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് തരം പൂജയാണെന്നും എന്തിനാണ് ആയുധങ്ങള്‍ പൂജയ്ക്ക് വച്ചതെന്നും പൊലീസ് അന്വേഷിക്കും.












Click it and Unblock the Notifications