നഗ്നചിത്രം പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്യുന്ന യുവതി പിടിയില്‍
തൃശൂര്‍: കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയ്‌ലിംഗ് നടത്തുന്ന യുവതിയെയും സംഘത്തെയും പോലീസ് പിടികൂടി. പ്രശസ്തനായ യുവ ഡോക്ടര്‍ അടക്കം പണക്കാരായ പലരും ഇവരുടെ വലയില്‍ പെട്ടിട്ടുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചു. നഗ്‌നചിത്രങ്ങളും കിടപ്പറ രംഗങ്ങളും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പണം തട്ടുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതിയെന്നാണ് പോലീസ് പറയുന്നത്.
ഇവരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം വിദഗ്ധ പരിശോധനയ്ക്ക് കൊടുക്കും. മാള സ്വദേശിനി ശ്രീലക്ഷ്മി, കുഴൂര്‍ രഞ്ജിത്ത്, അരുണ്‍ തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്. മാള സ്വദേശിയായ യുവ ഡോക്ടറാണ് ഇവര്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ശ്രീലക്ഷ്മി ഡോക്ടറുടെ ക്ലിനിക്കില്‍ വന്ന് പരിചയപ്പെടുകയും പിന്നീട് ഒന്നിച്ച് പല സ്ഥലങ്ങളിലും പോയി ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയായിരുന്നത്രെ. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഭാര്യയ്ക്ക് അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. 25 ലക്ഷം രൂപ വേണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.
ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് മാള സി.ഐ എം സുരേന്ദ്രനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചാലക്കുടിയില്‍ വന്നാല്‍ പണം തരാമെന്ന് പറഞ്ഞാണ് പോലീസ് സംഘം ഇവരെ വലയിലാക്കിയത്. മംഗലാപുരത്ത് ജോലി ചെയ്യുന്ന ശ്രീലക്ഷ്മി മറ്റ് വന്‍ നഗരങ്ങളിലും സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പരാതിയുണ്ട്. ഇവര്‍ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്.












Click it and Unblock the Notifications