Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ രാത്രയിൽ രണ്ട് സ്ത്രീകൾക്കെതിരെ അതിക്രമം, സാത്താൻ ആനീഷിനെ കുടുക്കി പോലീസ്

തൃശൂർ: മാളയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സാത്താൻ എന്ന അനീഷിനെ പോലീസ് പിടികൂടി.
തന്ത്രപരമായി പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. അനീഷ് ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ജൂലൈ 27 രാത്രിയാണ് ഇയാൾ രണ്ടുസ്ത്രീകൾക്കെതിരെ അക്രമം നടത്തിയത്. പുത്തൻചിറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53കാരിയുടെ വീട്ടിൽ ആണു അനീഷ് ആദ്യം എത്തിയത്. വീടിന്റെ ജനലിൽ തട്ടിവിളിച്ച പ്രതി കതക് തുറക്കാൻ ആവിശ്യപ്പെടുകയായിരുന്നു. വിസമതിച്ചതോടെ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ ഇയാൾ സ്ത്രീയെ കടന്ന് പിടിച്ചു.

police

എന്നാൽ സ്ത്രീ ബഹളം വച്ചതോടെ നാട്ടുകാർ ഓടി കൂടുകയും ഇയാൾ രക്ഷപ്പെടുകയും ചെയ്തു. അന്ന് രാത്രി രണ്ട് കിലോമീറ്റർ മാറിയുള്ള ഒരു വീട്ടിലും അനീഷ് അതിക്രമം നടത്തി. അടുക്കളയിൽ നിൽക്കുകയായിരുന്നു സ്ത്രീയെ ബലമായി കടന്നുപിടിച്ച് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.റുത്ത സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മൽപ്പിടുത്തത്തിനിടയിൽ അനീഷിന്റെ കൈവിരലിനും പരിക്കേറ്റു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട യുവതി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. നാടുവിട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല.

നാടുവിട്ട പ്രതിയെ ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്. എറണാകുളത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഒളിഞ്ഞുനോക്കുന്നത് അനീഷിന്റെ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അങ്കമാലിയിൽ രണ്ടു പവൻ സ്വർണമാല പൊട്ടിച്ച കേസിൽ അനീഷ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വീട്ടമയക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

അസുഖബാധിതയായ ഏരൂര്‍ സ്വദേശിനിയെ ശല്യപ്പെടുത്തിയ പ്രതി പിടിയിൽ. ഏരൂർ സ്വദേശി അനിരുദ്ധൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാൾ വീട്ടമ്മയുടം വീട്ടിലെത്തി അപമാനിക്കാൻ ശ്രമം നടത്തിയിരുന്നു. പിന്നീട് പലതവണ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടുള്ള ഇയാൾ കഴിഞ്ഞ ദിവസം ഏരൂർ കോണത്ത് ജങ്ഷനില്‍ വച്ച് ഇയാള്‍ ഇവരെ പരസ്യമായി കടന്നു പിടിച്ചു.

എതിര്‍ത്ത വീട്ടമ്മയെ കഴുത്തില്‍ കുത്തിപ്പിടിച്ചു മര്‍ദിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.ഏരൂർ എസ്.ഐ ശരത് ലാലിൻ്റെ നേതൃത്വത്തിലെത്തിയ പൊലീസ് അനിരുദ്ധനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+