കൊലപ്പെടുത്തുമെന്ന് ഭീഷണി: ബാങ്ക് മാനേജരെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു
തൃശ്ശൂർ: തൃശ്ശൂരിൽ വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവമേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. ഡിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ടി എ ആന്‍റോയ്ക്ക് എതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തിട്ടുള്ളത്. ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജർ സുഷമയെയാണ് കോൺഗ്രസ് നേതാവ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ ചാലക്കുടി ബ്രാഞ്ചിൽ വെച്ചായിരുന്നു സംഭവം. ബ്രാഞ്ച് മാനേജർ സുഷമയും ബാങ്കിലെ ജീവനക്കാരനും വായ്പ തിരിച്ചടവിന്‍റെ കാര്യത്തിനായി ആന്‍റോയുടെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ വായ്പയെ ചൊല്ലി ഇയാളും ബ്രാഞ്ച് മാനേജരുമായി തർക്കം നിലനിന്നിരുന്നതിനാൽ ഉദ്യോഗസ്ഥ ഇയാളുടെ വീട്ടിലേക്ക് പോയിരുന്നില്ല. പകരം വിവരമറിയിക്കാൻ പ്യൂണിനെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
Recommended Video
ഈ സമയത്ത് വീട്ടിൽ നിന്നിറങ്ങി വന്ന ആന്‍റോ ആളുകൾ നോക്കി നിൽക്കേ തന്നോട് അസഭ്യം പറഞ്ഞതായി സുഷമ വ്യക്തമാക്കിയിരുന്നു. കാറിന്‍റെ ഡോർ തുറന്ന് തന്റെ കയ്യിൽ പിടിച്ച് തിരിയ്ക്കുകയും തടയാൻ ചെന്ന പ്യൂണിനേയും ഡ്രൈവറേയും മർദിക്കുകയും ചെയ്തുവെന്നും മാനേജർ പറയുന്നു. കുത്തി കൊലപ്പെടുത്തുമെന്നും ആന്‍റോ ഭീഷണി മുഴക്കിയതായും സുഷമ പറഞ്ഞു. എന്നാൽ ഇയാൾ ആയുധമെടുക്കാനായി വീടിനകത്തേക്ക് പോയ സമയത്താണ് ബാങ്ക് ഉദ്യാഗസ്ഥർ രക്ഷപ്പെട്ടത്. ഈ സംഘം പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയതായി ചാലക്കുടി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications