Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കിന്റെ മുൻ ചക്രം ഉയർത്തി പാലത്തിലൂടെ ബൈക്ക് സവാരി..! 6 യുട്യൂബർമാർക്ക് പൊലീസിന്റെ മുട്ടൻപണി

ആതിരപ്പള്ളി: സാമൂഹമാധ്യമമായ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് ബൈക്കുകൊണ്ട് അഭ്യാസപ്രകടനം നടത്തിയ ആറ് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. ബൈക്കിന്റെ മുന്‍ബാഗത്തെ ചക്രം വായുവില്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അഭിഷേക് (21), കുരിശുപറമ്പില്‍ ആഗ്വിന്‍ (20), കണ്ണിക്കണ്ടത്തില്‍ റസല്‍ (20) ആലുവ പൂക്കാട്ടുപടി അന്‍ഷാദ് (20), മേനോത്തുകിഴി മനു (18) എന്നിവരാണ് പൊലീസ് പിടിയിലായത്.

police

'അന്നത്തെ കാലത്ത് എന്‍ഡിഎക്ക് പറഞ്ഞ വാക്കിന് വിലയുണ്ടായിരുന്നു'; തിരിച്ചടിച്ച് ശിവസേന
യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ അഭ്യാസ പ്രകടനം നടത്തിയതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ ഉച്ചയോടെ വെറ്റിലപ്പാറ പാലത്തിന് മുകളിലായിരുന്നു സംഭവം. കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദവും അപകടം ഉണ്ടാക്കുന്ന തരത്തിലും യുവാക്കള്‍ ബൈക്കോടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രക്ഷപ്പെടനായിരുന്നു യുവാക്കളുടെ ശ്രമം.

എന്നാല്‍ പൊലീസ് തടഞ്ഞ് പിടികൂടുകയായിരുന്നു. എല്ലാവരില്‍ നിന്നും 2000 രൂപ വീതം പൊലീസ് പിഴ ഈടാക്കി. സാഹസിക ബൈക്ക് യാത്രകള്‍ നടത്തുന്ന യുവാക്കളുടെ സാമൂഹ്യ മാധ്യമ കൂട്ടായ്മയില്‍ അഗമാണ് ഇവര്‍. എസ്‌ഐ പിഡി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+