തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷണം നടന്ന ജ്വല്ലറിയിൽ സ്വർണ്ണമില്ലായിരുന്നുവെന്ന് തെളിഞ്ഞു: വ്യാജമോഷണത്തിൽ കള്ളനെത്തപ്പി പോലീസ്

Google Oneindia Malayalam News

തൃശ്ശൂർ: തൃശ്ശൂൂർ ജില്ലയിലെ കയ്പമംഗലത്തെ ജ്വല്ലറി മോഷണത്തിലെ അന്വേഷം മറ്റൊരു ഘട്ടത്തിലേക്ക്. ജ്വല്ലറിയിൽ സ്വർണ്ണമുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജ്വല്ലറിയുടെ ചുവര് തുരന്ന് ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരുന്നത്. ആദ്യം ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം മോഷണം പോയെന്ന് അവകാശപ്പെട്ട ഇയാൾ പിന്നീട് പരാതി തെറ്റാണെന്ന് പോലീസിനോട് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോ ചുവര് തുരന്ന് ആരോ ജ്വല്ലറി കെട്ടിടത്തിനുള്ളിൽ കയറിയിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമ ഇപ്പോൾ ഉന്നയിക്കുന്ന വാദം.

സോണിയ അധ്യക്ഷ സ്ഥാനം ഒഴിയേണ്ട... സപ്പോര്‍ട്ടുമായി മുഖ്യമന്ത്രിമാര്‍, രാഹുലും പ്രിയങ്കയും വരില്ല!!സോണിയ അധ്യക്ഷ സ്ഥാനം ഒഴിയേണ്ട... സപ്പോര്‍ട്ടുമായി മുഖ്യമന്ത്രിമാര്‍, രാഹുലും പ്രിയങ്കയും വരില്ല!!

കയ്പമംഗലം മൂന്നുപീടിക സെന്ററിലാണ് സംഭവം. മൂന്നുപീടിക സെന്ററിലുള്ള ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ മോഷണം നടന്നതായുള്ള വാർത്ത വെള്ളിയാഴ്ചയാണ് പുറത്തുവരുന്നത്. കെട്ടിടത്തിന്റെ ചുവര് തുരന്ന് മൂന്നേകാൽ കിലോ വരുന്ന സ്വർണ്ണം മോഷ്ടിച്ചെന്നായിരുന്നു ജ്വല്ലറി ഉടമ പോലീസിൽ നൽകിയ പരാതി. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ജ്വല്ലറിയ്ക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു. ഭൂമിക്കടിയിലെ രഹസ്യ അറ തുറന്ന് സ്വർണ്ണം മോഷ്ടിച്ചെന്നും ജ്വല്ലറി ഉടമ അവകാശവാദമുന്നയിച്ചിരുന്നു. ഇയാളുടെ പരാതിയിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതോടെയാണ് അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. ജ്വല്ലറി ഉടമയെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തതും പരാതി വ്യാജമാണെന്ന് കണ്ടെത്താൻ സഹായിച്ചു. ജ്വല്ലറിക്കുള്ളിൽ മുളകുപൊടി വിതറിയ രീതിയും പോലീസിൽ സംശയം ജനിപ്പിച്ചിരുന്നു.

Recommended Video

cmsvideo
one and half crore's gold robbery in Thrissur | Oneindia Malayalam
ats-1598163

ജ്വല്ലറി ഉടമയുടെ മറ്റ് ഇടപാടുകളെക്കുറിച്ചും ഈ സംഭവത്തോടെ സംശയം ഉയർന്നിട്ടുണ്ട്. ജ്വല്ലറിയിൽ ആറ് കിലോ സ്വർണ്ണം സ്റ്റോക്കുണ്ടെന്ന് കാണിച്ച് ബാങ്കിൽ ഇയാൾ വായ്പയെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വായ്പയ്ക്ക് ഇൻഷുറൻസ് ഉള്ളതിനാൽ ജ്വല്ലറി ഉടമയാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ഇയാൾക്കെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി വേണമെന്നിരിക്കെ പോലീസ് കേസെടുത്തിട്ടില്ല. ഭിത്തി തുരന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്.

Thrissur
English summary
Police investigation develops in Kaippamangalam Jwellery theft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X