തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആത്രേയ തപോവനത്തില്‍ പോലീസ് റെയ്ഡ്: ഗുണ്ടാലിസ്റ്റില്‍പ്പെട്ടയാള്‍ ഒളിവില്‍ കഴിയുന്നുവെന്ന് രഹസ്യവിവരം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എറണാകുളത്തെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പാമ്പാടി സഞ്ജീവനി ആത്രേയ തപോവനത്തില്‍ പഴയന്നൂര്‍ പോലീസ് റെയ്ഡ് നടത്തി. കെഎപി ഫസ്റ്റ് ബറ്റാലിയന്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ കനത്ത ബന്തവസ്സിലാണ് റെയ്ഡ് നടത്തിയത്. പഴയന്നൂര്‍ സിഐ എം മഹേന്ദ്രസിംഹന്‍, എസ് ഐ ഇ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസ് അറിയിച്ചത്.

സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി

ആത്രേയം ആശുപത്രിയിലും ആശ്രമത്തിലും പഴയന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡ് ആശ്രമത്തേയും ആശുപത്രിയേയും മന: പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുവാനും അപമാനിക്കാനുമാണെന്ന് ആശ്രമം ആചാര്യന്‍ സ്വാമി ഹരിനാരായണന്‍ പറഞ്ഞു. സംസ്ഥാനത്തെ പല ഭാഗങ്ങളിലുമുള്ള ക്രിമിനല്‍ സംഘങ്ങള്‍ തിരുവില്വാമലയിലും പരിസര പ്രദേശങ്ങളിലും ഒളിവില്‍ കഴിയാറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

thapovanam-1

പാമ്പാടി ആത്രേയം ആയുര്‍വേദ ആശുപത്രിയില്‍ പോലീസ് റെയ്ഡ് നടത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഇവിടെ തങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചുമണിയോടെ ആരംഭിച്ച പരിശോധന ഒരുമണിക്കൂറോളം നീണ്ടു. പഴയന്നൂര്‍ സി ഐ മഹേന്ദ്ര സിംഹന്‍, എസ് ഐ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എന്നാല്‍ അസ്വാഭിവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പോലീസ് നടപടി സ്ഥാപനത്തെ അപകീര്‍ത്തി പെടുത്താന്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നും സ്ത്രീകള്‍ അടക്കമുള്ള അന്തേവാസികള്‍ ഉള്ള ആശുപത്രിയില്‍ വനിത പോലീസ് ഇല്ലാതെയാണ് പോലീസ് പരിശോധന നടത്തിയതെന്നും ആത്രേയം ആശുപത്രിയുടെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ സ്വാമി ഹരിനാരായണന്‍ അറിയിച്ചു.

Thrissur
English summary
Police raid in Athreya Thapovan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X