തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജിയിലിന് പിന്നാലെ വിയ്യൂര്‍ ജയിലില്‍നിന്നു ഫോണ്‍വിളി; ടിപി വധക്കേസ് കുറ്റവാളികളിൽ നിന്ന് ഫോണുകൾ പിടികൂടി, സൈബര്‍സെല്‍ സഹായം തേടും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ടി.പി. വധക്കേസ് കുറ്റവാളികളായ മഹുമ്മദ് ഷാഫി, കൊടിസുനി എന്നിവരടക്കമുള്ളവരില്‍ നിന്നു മൊബൈല്‍ഫോണുകളും കഞ്ചാവും പിടിച്ച കേസില്‍ തുടരന്വേഷണത്തിനു സൈബര്‍ സെല്ലിന്റെ സഹായം തേടും. എ,ബി.ഡി, ഇ 2 എന്നീ ബ്ലോക്കുകളില്‍ നിന്നു നാലു മൊബൈല്‍ഫോണുകളും ചാര്‍ജറുകളും കഞ്ചാവുപൊതികള്‍, കത്തി എന്നിവയും കണ്ടെടുത്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ നാലു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് എടുത്തതെന്ന് വിയ്യുര്‍ പോലീസ് അറിയിച്ചു.

<strong>പെണ്‍കുട്ടിയുമായി സംസാരിച്ചത് പുലിവാലായി; സിസിടിവിയില്‍ ദൃശ്യം കണ്ട കോളജ് അധികൃതര്‍ ടിസി നല്‍കി വിദ്യാര്‍ത്ഥിയെ പറഞ്ഞുവിട്ടു... മനംനൊന്ത വിദ്യര്‍ഥി തൂങ്ങിമരിച്ചു, സംഭവം കാസർകോട്!!</strong>പെണ്‍കുട്ടിയുമായി സംസാരിച്ചത് പുലിവാലായി; സിസിടിവിയില്‍ ദൃശ്യം കണ്ട കോളജ് അധികൃതര്‍ ടിസി നല്‍കി വിദ്യാര്‍ത്ഥിയെ പറഞ്ഞുവിട്ടു... മനംനൊന്ത വിദ്യര്‍ഥി തൂങ്ങിമരിച്ചു, സംഭവം കാസർകോട്!!

മൊബൈലില്‍ നിന്നു വിളിച്ചവരുടെ വിശദാംശങ്ങള്‍ തേടാനും കുറ്റവാളികളുമായി ആരൊക്കെ ബന്ധപ്പെടുന്നു എന്നറിയാനുമാണ് സൈബര്‍ സെല്ലിനോടു ആവശ്യപ്പെടുന്നത്. മുമ്പു പലപ്പോഴും ഫോണുകള്‍ പിടിച്ചിരുന്നുവെങ്കിലും തുടരന്വേഷണം ഇടയ്ക്ക് മരവിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ് കേസുകള്‍ മരവിപ്പിച്ചതെന്നു പറയുന്നു.

Thrissur

അതിനിടെ ജയില്‍ ജീവനക്കാര്‍ക്ക് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ശക്തമായ താക്കീതു നല്‍കി. ഇത്തരം കൃത്യവിലോപം കണ്ടെത്തിയാല്‍ മേലില്‍ ജീവനക്കാര്‍ക്ക് എതിരേയും നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. വീഴ്ച കണ്ടെത്തിയാല്‍ സസ്‌പെന്‍ഷനോ സ്ഥലംമാറ്റമോ അല്ല, മറിച്ച് ജോലിയില്‍ നിന്നു തന്നെ മാറ്റുമെന്നാണ് ഭീഷണി. ജയില്‍ജീവനക്കാരില്‍ പലരുടെയും അറിവോടെയാണ് പ്രതികള്‍ക്ക് ഫോണുകളും മറ്റും ലഭിക്കുന്നതെന്നാണ് ഡി.ജി.പിയുടെ വിലയിരുത്തല്‍.

ഷാഫിയില്‍നിന്നു രണ്ടു സ്മാര്‍ട് ഫോണുകളും സിംകാര്‍ഡും കണ്ടെടുത്തിരുന്നു. കൊടിസുനിയില്‍ നിന്നു സിംകാര്‍ഡില്ലാത്ത മൊബൈലാണ് പിടിച്ചത്. മറ്റൊരു തടവുകാരനായ വാസുവില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു. ഇവരെയെല്ലാം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ടി.പി.കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ്, സിനോജ് എന്നിവരാണ് ജയിലിലുള്ളത്.

ജീവനക്കാര്‍ തടവുപുള്ളികള്‍ക്ക് വഴിവിട്ട സൗകര്യങ്ങള്‍ നല്‍കുന്നതിനു തടയിടുമെന്നും സിങ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ജീവനക്കാര്‍ക്കിടയിലും മിന്നല്‍ പരിശോധന നടത്തും. മാധ്യമങ്ങള്‍ക്കു ജയിലിനകത്തെ വിവരങ്ങള്‍ ലഭ്യമാകുന്നതിനേയും വിമര്‍ശിച്ചു. കണ്ണൂര്‍, തൃശൂര്‍ ജയിലുകളില്‍ വ്യാപകമായ അനാസ്ഥയാണെന്നു നേരത്തെ വിവിധ കോണുകളില്‍നിന്നു വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഡി.ജി.പിയുടെ താക്കീത്.

വിയ്യൂര്‍ സെന്റര്‍ ജയിലില്‍ വീണ്ടും റെയിഡ്. മൊബൈല്‍ ഫോണും കഞ്ചാവും കണ്ടെടുത്തു. ഇന്നലെ ജയില്‍ സൂപ്രണ്ട് നരേന്ദ്രനഹഥിന്റെ നേതൃത്വത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സി ബ്ലോക്കിലെ കക്കൂസയിലെ സ്ലാബിന്റെ അടിയില്‍ പ്ലസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് മൊബൈല്‍ ഫോണും ഒരു ഡാറ്റ കേബിളും ഏഴുബാറ്ററികളും കണ്ടെടുത്തത്. ഡി ബ്ലോക്കിലെ മാര്‍ട്ടിന്‍ എന്നയാളുടെ പക്കല്‍ നിന്നും കഞ്ചവും കണ്ടെത്തി.

രണ്ട് ദിവസം മുമ്പ് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ നടത്തിയ റെയ്ഡില്‍ ടി.പി. വധ കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും, ചാര്‍ജറും, സിം കാര്‍ഡുകളും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊടി സുനിയേയും, ഷാഫിയേയും ജയില്‍ മാറ്റിയിരുന്നു. തടവുകാര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലുള്ള പരിശോധനയ്ക്ക് സൈബര്‍ സെല്ലിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ് ജയില്‍ വകുപ്പ്.

Thrissur
English summary
Police raid in Viyoor central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X