കൊവിഡ് രോഗിയുടെ മൃതദേഹം ചട്ടം ലംഘിച്ച് കുളിപ്പിച്ചു: തൃശ്ശൂരിൽ കേസെടുത്ത് പോലീസ്
തൃശ്ശൂർ: കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പള്ളിയിൽ വെച്ച് കുളിപ്പിച്ച സംഭവത്തിൽ കേസെടുത്തു. തൃശ്ശൂരിലെ എൽഎംഎസി പള്ളിയിലാണ് സംഭവം. കൊവിഡ് ബാധിച്ച് മരിച്ച വരവൂർ സ്വദേശിനി 53 കാരിയുടെ മൃതദേഹമാണ് പള്ളിയിൽ വെച്ച് കുളിപ്പിച്ചത്. ഇതോടെ കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകള്‍ നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പള്ളി അധികൃതര്‍ക്കും മരിച്ച രോഗിയുടെ ബന്ധുക്കള്‍ക്കുമെതിരെയുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടിത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ കൊവിഡ് ചട്ടങ്ങൾ പരസ്യമായി ലംഘിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞ് ഡിഎംഒ ഉള്‍പ്പടെയുള്ള ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെയിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ നിര്‍ദ്ദേശം നൽകിയത് അനുസരിച്ചാണ് പള്ളി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സിലാണ് ആശുപത്രിയിൽ നിന്ന് ഖദീജയുടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവന്നത്. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം നിരാശാജനകമാണെന്നും ചട്ടം ലംഘിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പ്രതികരിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സംസ്കരിക്കേണ്ടത്. എന്നാൽ പൂർണ്ണമായി പൊതിഞ്ഞിരുന്ന മൃതദേഹം അഴിച്ചെടുത്ത് വിശ്വാസത്തിന് അനുസൃതമായി ചടങ്ങുകൾ നടത്തുകയായിരുന്നു.
ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications