തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിഎന്‍ പ്രതാപനെതിരെ അപവാദ പ്രചാരണം: ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

Google Oneindia Malayalam News

തൃശൂര്‍: ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുണ്ടെന്ന് ആരോപിച്ച് മറുനാടന്‍ മലയാളിക്കെതിരെ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

kerala

തനിക്കെതിരെ വ്യാജ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന വിഷയത്തില്‍ ഞാന്‍ കേസ് കൊടുത്ത വിവരം എംപി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തുന്ന, പ്രസ്തുത വീഡിയോ ഷെയര്‍ ചെയ്തതും, അത് കാണിച്ച് ആക്ഷേപ കമന്റുകള്‍ ചമച്ചവരും, വ്യാജ വിവരങ്ങള്‍ പങ്കുവെച്ചവരും അടക്കം എന്റെ പ്രൊഫൈലിലും ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ക്ക് താഴെയും ഈ അപവാദം ആഘോഷിച്ച മുഴുവന്‍ ആളുകളെയും എന്റെ പബ്ലിക് റിലേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്നവരും സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ലോകത്തെ ഞെട്ടിച്ച് താലിബാന്‍ വീണ്ടും; ഈ ആയുധങ്ങള്‍ ആരുടേത്?... ഇന്ത്യ-സൗദി ചര്‍ച്ചലോകത്തെ ഞെട്ടിച്ച് താലിബാന്‍ വീണ്ടും; ഈ ആയുധങ്ങള്‍ ആരുടേത്?... ഇന്ത്യ-സൗദി ചര്‍ച്ച

ഈ അവസരത്തിലാണ് എനിക്കെതിരെ പലപ്പോഴായി വിദ്വേഷ പ്രചരണം ശീലമാക്കിയ ഒരു ഓണ്‍ലൈന്‍ ചാനല്‍ എനിക്കെതിരെ ഈ വിഷയത്തില്‍ തന്നെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചത്. കടുത്ത വിദ്വേഷ പ്രചരണം സൈബറിടങ്ങളില്‍ നടക്കവെയാണ് ഇതും ശ്രദ്ധയില്‍ പെട്ടത്. മറുനാടന്‍ മലയാളി എന്ന ഈ ഓണ്‍ലൈന്‍ ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി.ന്നെ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ സംഘപരിപാര്‍, ഇടതു പ്രൊഫൈലുകളാണ് പ്രചരിപ്പിക്കുന്നതെന്ന് എംപി അറിയിച്ചിരുന്നു. വ്യാജ ഐഡികള്‍ മുതല്‍ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ഫേസ്ബുക്കിലും ഇന്‍സ്‌റാഗ്രാമിലും വാട്‌സാപ്പിലും ട്വിറ്ററിലും വരെ ഈ പ്രചരണം കണ്ടു. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ സൈബര്‍ ബുള്ളിയിങ് നടത്തിയവര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും വേറെ വേറെ പരാതികള്‍ നല്‍കി വരികയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കി. ഈ വീഡിയോ ആദ്യമായി പ്രചരിപ്പിച്ച അനി പൂജപ്പുര എന്ന അക്കൗണ്ട് അടക്കമുള്ള അക്കൗണ്ടുകള്‍ ഈ പോസ്റ്റ് ഇപ്പോള്‍ കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുന്നു. ഇത് ഷെയര്‍ ചെയ്തവര്‍ മുതല്‍ ഏതെങ്കിലും തരത്തില്‍ ആഘോഷിച്ച എല്ലാവര്‍ക്കും നടപടി നേരിടേണ്ടി വരുമെന്ന് ടിഎന്‍ പ്രതാപന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്താന്‍ പലരും ഉപദേശിച്ചപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ഞാന്‍ 2001 മുതല്‍ സാമ്പ്രദായികമായ രീതിയില്‍ എന്റേതായ രൂപത്തില്‍ നടത്തിവരുന്ന പ്രചരണ പരിപാടികള്‍ നടത്തിയ ആളാണ് ഞാന്‍. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും മറ്റുമൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ എന്നു കരുതും. എന്നാലും കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാന്‍ മടിയുമില്ല.

അതുകൊണ്ടു തന്നെ വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ എനിക്ക് സാന്നിധ്യമുണ്ട്. ഇതില്‍ ഫേസ്ബുക്കിലെ പേജ് വെരിഫൈഡ് ആണ്‍; കൂട്ടത്തില്‍ കൂടുതല്‍ സജീവമാകുന്നതും ഈ ഇടത്തില്‍ തന്നെ. വളരെ പ്രധാനപ്പെട്ട ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളും സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങളും മാനവികതയെ കുറിച്ച ആലോചനകളുമൊക്കെയാണ് ഞാന്‍ സാധാരണയില്‍ എന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചുപോരുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും മറ്റും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ഒട്ടും മടിക്കാറില്ല. എന്നാല്‍ സൈബര്‍ ബുള്ളിയിങ് ഒരു തൊഴിലായി സ്വീകരിച്ച സംഘപരിവാറുകാര്‍ അങ്ങേയറ്റം മോശമായ രീതിയിലാണ് എന്റെ പേജില്‍ ഇടപെടുന്നതെന്ന് ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെന്നും ടിന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

Thrissur
English summary
Police registered a case against Shajan Skaria for allegedly spreading slander against TN Prathapan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X