ബിജെപി പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രകോപന മുദ്രാവാക്യം; 500ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തൃശൂര്‍: ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച 500ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കൊടുങ്ങല്ലൂരില്‍ പൊലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.പിണറായി വിജയനെ വെട്ടിനുറുക്കുമെന്നായിരുന്നു സത്യേഷ് ബലിദാന ദിനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ ബിജെപി നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം. ഇതിന്റെ ദൃശ്യങ്ങള്‍ ബിജെപി നേതാവ് സന്ദീപ് വചസ്പതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
പ്രകടനം നടത്തിയ സംഭവത്തില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ കേസെടുക്കുകയും ചെയ്തിരുന്നു. പ്രകോപന മുദ്രാവാക്യത്തിനുള്ള വകുപ്പുകൂടി ഇവര്‍ക്കെതിരെ ചുമത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ പ്രകടനത്തില്‍ വത്സന് തില്ലങ്കേരിക്കെതിരെയും കേസ് എടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ഹിന്ദു ഐക്യവേദി നേതാവ് വത്സന് തില്ലങ്കേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ആരോപണം. തില്ലങ്കേരിക്കൊപ്പം കണ്ടാല്‍ തിരിച്ചറിയാവുന്ന 200 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി നടത്തിയ പ്രകടത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രകടനം. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുയര്‍ന്നു. പ്രകടനം സമാപിച്ചപ്പോള്‍ വത്സന് തില്ലങ്കേരി നടത്തിയ പ്രസംഗത്തിലും പ്രകോപനപരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പ്രസംഗം. അതേസമയം
വത്സന് തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രകോപനവും കലാപവും ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് രിഫക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ വെച്ച് വല്സന് തില്ലങ്കേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് മുഹമ്മദ് രിഫ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഈ പ്രസംഗം ഷാനെ കൊലപ്പെടുത്തുന്നതിന് പ്രേരണ നല്‍കുന്നതാണെന്നും ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് രിഫ വീഡിയോ പോസ്റ്റ് ചെയ്തത്. സമൂഹത്തില്‍ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ











Click it and Unblock the Notifications