തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ എടിഎം കവര്‍ച്ച: അവശേഷിക്കുന്ന പ്രതികള്‍ നേപ്പാളിലേക്ക് കടന്നു, അറസ്റ്റിലായത് രണ്ട് പേർ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എടിഎം കവര്‍ച്ച പരമ്പരയിലെ അവശേഷിക്കുന്ന പ്രതികള്‍ നേപ്പാളിലേക്കു കടന്നതായി വിവരം. പിടിയിലാകാനുള്ള മൂന്നു പ്രതികളെ തേടി അന്വേഷണ സംഘം ദില്ലിയിലേക്കു പോയതിനു പിന്നാലെയാണു ഇത്തരമൊരു സൂചന ലഭിച്ചത്. ഒക്‌ടോബര്‍ 12നു എറണാകുളം, തൃശൂര്‍ ജില്ലകളിലെ എടിഎമ്മുകളില്‍ കവര്‍ച്ച നടത്തുകയും കോട്ടയം ജില്ലയില്‍ രണ്ടിടങ്ങളില്‍ കവര്‍ച്ചാ ശ്രമം നടത്തുകയും ചെയ്ത സംഘത്തിലെ രണ്ടു പേരെ പോലീസ്, സ്വദേശങ്ങളില്‍നിന്നും പിടികൂടിയിരുന്നു. ഹരിയാന മേവാത്ത് സ്വദേശി ഹനീഷ് (37), രാജസ്ഥാന്‍ ഭരത്പൂര്‍ സ്വദേശി നസീം (24) എന്നിവരാണ് അറസ്റ്റിലായത്.

<strong>പാലക്കാട്ടെ ഡോക്ടറുമായി കോടികളുടെ സാമ്പത്തിക ഇടപാട്; ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം: ഡിജിപി</strong>പാലക്കാട്ടെ ഡോക്ടറുമായി കോടികളുടെ സാമ്പത്തിക ഇടപാട്; ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം: ഡിജിപി

 പിടിയിലാകാനുള്ളത് മൂന്ന് പേർ

പിടിയിലാകാനുള്ളത് മൂന്ന് പേർ

പ്രതികളായ അലീന്‍ (26), ഹരിയാന സ്വദേശികളായ അസംഖാന്‍ (18), ഷെഹസാദ് (33) എന്നിവരാണ് ഇനിയും പിടിയിലാകാനുള്ളത്. മറ്റൊരു പ്രതി പപ്പിസിങ്ങ് മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ടു തിഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികളും പോലീസ് സ്വീകരിക്കും. ഇയാളെ ചോദ്യം ചെയ്താല്‍ മറ്റു പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ.

 35 ലക്ഷം രൂപ കവർന്നു

35 ലക്ഷം രൂപ കവർന്നു

ഇരുമ്പനം, കൊരട്ടി എന്നിവിടങ്ങളിലെ എ.ടി.എം. തകര്‍ത്ത് സംഘം 35 ലക്ഷം രൂപയാണു കവര്‍ന്നത്. കോട്ടയം ജില്ലയിലെ വെമ്പള്ളിയിലും മോനിപ്പള്ളിയിലും എ.ടി.എമ്മുകള്‍ തകര്‍ക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. നേപ്പാളിലേക്കു കടന്നതായി സംശയിക്കുന്ന പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും പിന്തുടര്‍ന്നു പിടികൂടാനും രാജസ്ഥാന്‍, ഹരിയാന പോലീസിന്റെ സഹായത്തോടെ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

 പ്രത്യേക സംഘം

പ്രത്യേക സംഘം


കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചങ്ങനാശേരി ഡിെവെ.എസ് പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സി ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്ഐ ടിഎസ് റെനീഷ് എന്നിവരടങ്ങുന്ന ആറംഗ സംഘമാണു ഡല്‍ഹിയിലേക്കു പോയിരിക്കുന്നത്.

Thrissur
English summary
Police says accused in ATM robbery case fled to Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X