തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ നഗ്നചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടികള്‍ക്ക് ഭീഷണി: കുറ്റവാളിയ്ക്കായി വലവിരിച്ച് പൊലീസ്!

Google Oneindia Malayalam News

തൃശൂര്‍: പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം. പോലീസ് സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ എന്നു പരിചയപ്പെടുത്തിയാണു തട്ടിപ്പ് നടത്തുന്നത്. ഒട്ടേറെയാളുകള്‍ ചതിയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പോലീസ് അന്വേഷണം തുടങ്ങിയത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുമിട്ടു. പെണ്‍കുട്ടികളുള്ള വീടുകളിലേക്കു വിളിച്ചു മകളുടെ/സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ െവെറലായിട്ടുണ്ടെന്നു പറഞ്ഞ് ആദ്യം വിരട്ടും. അന്വേഷണവുമായി ബന്ധപ്പെട്ടു മകള്‍ക്കു ഫോണ്‍ നല്‍കാനായി ആവശ്യപ്പെടും. വിശ്വാസ്യതയ്ക്കു പോലീസ് ഔദ്യോഗിക വിവരങ്ങള്‍ വ്യാജമായി പറയും.

<strong>മുസ്ലീം ജനസംഖ്യം ഉയരുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി, മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന!</strong>മുസ്ലീം ജനസംഖ്യം ഉയരുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി, മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന!

വൈറലായ നഗ്ന ചിത്രങ്ങളുടെ സാമ്യം പരിശോധിക്കാന്‍ സ്വന്തം വാട്‌സ്ആപ്പ് പ്രൊഫൈലില്‍ ഒരു സെക്കന്‍ഡ് നേരത്തേക്കു നല്ല ചിത്രം ഇടാനും തുടര്‍ന്നു നഗ്നത പ്രദര്‍ശിപ്പിച്ച് ഫോട്ടോ ഇടാനും ആവശ്യപ്പെടും. യാതൊരു സംശയത്തിനുമിട നല്‍കാതെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പവും ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഇങ്ങനെ ലഭിക്കുന്ന നഗ്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് ശേഖരിച്ച് തുടര്‍ന്ന് ശല്യംചെയ്യുകയാണ് ഇയാളുടെ രീതി.

cyberbullying-

മറ്റാര്‍ക്കും വിവരങ്ങളും, ഫോട്ടോകളും െകെമാറരുതെന്നു പോലീസ് മുന്നറിയിപ്പു നല്‍കി. പോലീസ് ഒരിക്കലും ഫോണിലൂടെയോ, സോഷ്യല്‍മീഡിയ വഴിയോ ആരുടെയും ചിത്രങ്ങളും, രേഖകളും ആവശ്യപ്പെടാറില്ല. വിളിച്ച ഫോണ്‍നമ്പറുകള്‍ സൂക്ഷിക്കാനും സംസാരം റെക്കോര്‍ഡ് ചെയ്ത് വയ്ക്കുവാനും പോലീസ് ആവശ്യപ്പെട്ടു. ഫോണ്‍ ചതിയിലൂടെ ലഭിച്ച ഐ.ഡി പ്രൂഫ്, ഫോട്ടോ ഉപയോഗിച്ച് സിം കാര്‍ഡ് കരസ്ഥമാക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സിം ഉപയോഗിച്ചാണ് പലരേയും വിളിച്ച് കെണിയില്‍പെടുത്തുന്നത്.

Thrissur
English summary
police started hunting for cyber criminal in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X