തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കയറി മര്‍ദിച്ചെന്ന കേസ്: മുന്‍ എഎസ്ഐയെയും മക്കളെയും വെറുതേവിട്ടു...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കയറി സിഐയേയും എസ്ഐയേയും പോലീസുകാരെയും മര്‍ദിച്ച് പരുക്കേല്‍പ്പിച്ചെന്ന കേസില്‍ മുന്‍ എഎസ്ഐയെയും മക്കളെയും വെറുതെ വിട്ടു. കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെഎസ് വരുണാണ് ഇവരെ വെറുതെ വിടാന്‍ ഉത്തരവിട്ടത്.

<strong>ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്‍ഗ്രാമം...</strong>ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്‍ഗ്രാമം...

2009ലാണ് കേസിന് ആസ്പദമായ സംഭവം. അക്കിക്കാവ് പള്ളി പെരുന്നാളിന് മദ്യപിച്ച് വഴക്കുണ്ടാക്കി എന്ന കേസില്‍ വടക്കേക്കാട് എഎസ്ഐയായിരുന്ന വര്‍ഗീസിന്റെ മക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ വര്‍ഗീസ് പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. വര്‍ഗീസ്, മക്കളായ റിബിന്‍, വിബിന്‍, ഇവരുടെ കൂട്ടുകാരന്‍ സതീശന്‍ എന്നിവരാണ് പ്രതികള്‍.

Thrissur

മൊഴികളിലെ വൈരുധ്യവും സുപ്രധാന രേഖകളായ ജനറല്‍ ഡയറി, നോട്ട് ബുക്കുകള്‍, സിസി ടിവി ദൃശ്യങ്ങള്‍ എന്നിവ ഹാജരാക്കാത്തത് പ്രോസിക്യൂഷന് വീഴ്ചയായി പ്രതിഭാഗം ഉന്നയിച്ചു. കോടതിയില്‍ ഹാജരാക്കിയ കുന്നംകുളം സ്റ്റേഷനിലെ ഹാജര്‍ ബുക്കും ആശുപത്രി രേഖകളും വ്യാജമാണെന്നും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

വര്‍ഗീസിന്റെ മക്കളെ ഒരു സംഘം ആളുകള്‍ വെട്ടി പരുക്കേല്‍പ്പിച്ച കേസ് ഉണ്ടായിരുന്നു. അതിലെ മൊഴി തിരുത്തി പ്രതികളെ സഹായിച്ചുവെന്ന് കാണിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി കൊടുത്തതിലെ വൈരാഗ്യമാണ് അറസ്റ്റിനും കേസിനും കാരണമെന്നും പ്രതിഭാഗം വാദിച്ചു. മക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനിലെത്തിയ വര്‍ഗീസിനെയും മക്കളെയും സ്റ്റേഷനിലിട്ട് മര്‍ദിച്ചെന്നു കോടതിയില്‍ പരാതിപ്പെട്ടിരുന്നു.

ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. അക്കിക്കാവ് പള്ളി പെരുന്നാളിന് അടിപിടിയുണ്ടാക്കി എന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. മൊഴി തിരുത്തി എന്ന ആരോപണമുയര്‍ന്ന കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി മടക്കിയിരുന്നു. പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആദ്യം നല്‍കിയ മൊഴിയോ ആയുധങ്ങളോ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ എം.സി. ആഷി, മാത്യു ചാക്കപ്പന്‍ എന്നിവര്‍ ഹാജരായി.

Thrissur
English summary
Police station attack case in Kunnamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X