പോലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു, നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
അതിരപ്പിള്ളി: അമിതവേഗതയില്‍ സഞ്ചരിച്ച കാര്‍ പോലീസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് കാനയിലേക്ക് മറിഞ്ഞു. അമിതവേഗതയില്‍ സഞ്ചരിച്ച കാര്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു.
അതിരപ്പിള്ളി കൊന്നക്കുഴിയില്‍ വെച്ചാണ് അപകടമുണ്ടായത്. അതിരപ്പിള്ളി മുതല്‍ കാര്‍ അമിതവേഗതയിലാണ് പോയിരുന്നതെന്ന് നാട്ടുക്കാര് പറയുന്നു. നാല് വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്.
അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പോലീസ് ജീപ്പില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ഇല്ലായിരുന്നു. കാര്‍ കാനയിലേക്ക് മറിഞ്ഞത് കൊണ്ടാണ് നിസാരപരിക്കുകളോടെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്.
സംഭവത്തില്‍ അതിരപ്പിള്ളി പോലീസ് കേസ് എടുത്തിട്ടുണ്ട്. അമിതവേഗതയില്‍ കാര്‍ ഓടിച്ചതിനും, ലൈസന്‍സ് ഇല്ലാതതിനുമാണ് കേസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പോലീസ് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത് വരുന്നു.