Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ബാധ: തൃശ്ശൂരിൽ പോലീസ് ട്രെയിനി മരിച്ചു, ജില്ലയിൽ 120 പേർക്ക് രോഗമുക്തി!!

തൃശ്ശൂർ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പോലീസ് ട്രെയിനി മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹരീഷ് (28) ആണ് മരിച്ചത്. രാമവർമപുരം എ ആർ ക്യാമ്പിലെ ഇന്റഗ്രേറ്റഡ് റിക്രട്ടിംഗ് ട്രെയിനിംഗ് സെന്ററിലെ ട്രെയിനിയാണ് മരിച്ച ഹരീഷ്.

ഇതിനിടെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സബ് ജയിലിൽ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരും തടവുകാരും ഉൾപ്പെടെയുള്ളവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജയിലിലിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. 18 തടവുകാർക്ക് പുറമേ എട്ട് ജയിൽ ജീവനക്കാർക്കും ഇതോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജയിലിനെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി രോഗം സ്ഥിരികരീച്ചവർക്ക് ചികിത്സ ലഭ്യമാക്കി വരികയാണ്.

99-1585205160-

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 15) 188 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2176 ആണ്. തൃശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 7123 ആണ്. 4874 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 184 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല.

ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ - 8, ചാലക്കുടി ഫയർ സ്റ്റേഷൻ ക്ലസ്റ്റർ -3, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റർ -3, കെ.ഇ.പി.എ ക്ലസ്റ്റർ -2, അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) -1, ദയ ക്ലസ്റ്റർ -1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ (ആരോഗ്യ പ്രവർത്തകർ) -1. മറ്റു സമ്പർക്ക കേസുകൾ 157. നാല് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ മൂന്ന് പേർക്കും കോവിഡ് സ്ഥീരികരിച്ചു. ഇതിൽ രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 10 പുരുഷൻമാരും 3 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.

Recommended Video

cmsvideo
    ചൈനയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്‌ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+