തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയെ മര്‍ദ്ദിക്കുന്നത് തടയാന്‍ പൊലീസെത്തി; കണ്ടത് ഫാനില്‍ തൂങ്ങിയാടുന്ന ഭര്‍ത്താവ്, ഒടുവില്‍ സംഭവിച്ചത്

Google Oneindia Malayalam News

തൃശൂര്‍: തിങ്കളാഴ്ച രാത്രിയോടെയായിരുന്നു തൃശൂരില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസിന് ഒരു സന്ദേശം ലഭിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നതായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എന്നാല്‍ ഭാര്യയെ രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയാണ് പൊലീസ് സംഘം കണ്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

kerala

സബ് ഇന്‍സ്‌പെക്ടര്‍ പി.പി.ബാബുവിനും സിവില്‍ പൊലീസ് ഓഫീസര്‍ കെ.കെ.ഗിരീഷിനുമായിരുന്നു സന്ദേശം ലഭിച്ചത്. അയാള്‍ വെട്ടുകത്തി കൈയില്‍ പിടിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വേഗം വന്ന് ഞങ്ങളെ രക്ഷിക്കണം' ഇങ്ങനെയായിരുന്നു ആ സന്ദേശം. ഇതോടെ എത്രയും വേഗം പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പൊലീസ് വരുന്നതും കാത്ത് യുവതി വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. പേടിച്ച് വിറച്ച് കുട്ടികളും അടുത്തുണ്ടായിരുന്നു.

മറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയുംമറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയും

പൊലീസ് സ്ഥലത്തെത്തിയതോടെ, ഭര്‍ത്താവ് മുറിക്കകത്ത് കയറി ഇരിക്കുകയാണെന്ന് യുവതി പറഞ്ഞു.വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസുകാര്‍ മുറിക്കുള്ളില്‍ കയറി. കയറില്‍ തൂങ്ങി പിടയുകയായിരുന്ന ഇയാളെ കെട്ട് അറുത്തുമാറ്റി താഴെ ഇറക്കി.

'പണത്തെക്കാൾ വലുത് സമാധാനം, മരക്കാര്‍ വേണ്ടെന്ന് വെച്ചു': ആന്റണി പെരുമ്പാവൂരിനെതിരെ തിയേറ്റര്‍ ഉടമ'പണത്തെക്കാൾ വലുത് സമാധാനം, മരക്കാര്‍ വേണ്ടെന്ന് വെച്ചു': ആന്റണി പെരുമ്പാവൂരിനെതിരെ തിയേറ്റര്‍ ഉടമ

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

ഉടന്‍ തന്നെ പൊലീസ് ജീപ്പില്‍ കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാനായതിനാല്‍ അപകടനില തരണം ചെയ്തു. അവസരോചിതമായി കൃത്യനിര്‍വഹണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തൃശൂര്‍ സിറ്റി പൊലീസ് അഭിനന്ദിച്ചു. അതേസമയം, ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി വെറുതെ വഴക്കുണ്ടാക്കി മക്കളേയും തന്നേയും മര്‍ദിക്കാറുണ്ടെന്ന് യുവതി പൊലീസിനോടു പറഞ്ഞു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Thrissur
English summary
Police who came to rescue wife but rescued husband who was hanging from a fan In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X