Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്യൂട്ടിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ല; ഡിജിപിക്ക് കത്തയച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

തിരുവനന്തപുരം: പൊലീസുകാര്‍ക്കെതിരെ പരാതിയുമായി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ് ഡിജിപിക്ക് കത്ത് നല്‍കി. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ തന്നെ ബഹുമാനിത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൃശൂര്‍ മേയര്‍ ഇപ്പോള്‍ ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുന്നത്. മേയറുടെ ഔദ്യോഗിക വാഹനം കടന്നുപോകുമ്പോള്‍ ഡ്യൂട്ടിയിലുണ്ടാകുന്ന പൊലീസുകാര്‍ മനപ്പൂര്‍വം കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുകയാണെന്നാണ് മേയറുടെ പരാതി.

thrissur

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

കൂടാതെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ബഹുമാനം തനിക്ക് നല്‍കുന്നില്ലെന്നും കത്തില്‍ പറയുന്നു. അതേസമയം, മേയറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ ഓഫീസ് തൃശൂര്‍ റേഞ്ച് ഐജിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും തൊട്ടുതാഴെയാണ് മേയര്‍ സ്ഥാനമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. തനിക്കുണ്ടായ വ്യക്തിപരമായ ദുരനുഭവമാണ് കത്തിലൂടെ വിവരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ബഹുമാനം കാണിക്കാത്ത അവസ്ഥ പലതവണയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അധികാരികളെ പലതവണ അറിയിച്ചെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായി വേണ്ടിയല്ലെന്നും ഈ പദവിയില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ഈ കത്തയച്ചതെന്ന് മേയര്‍ പ്രതികരിച്ചു.

വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Police arrested accuse from Ahmedabad in secret operation | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+