തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോളിംഗ് ഡ്യൂട്ടി: വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് തൃശൂര്‍ കളക്ടറുടെ നിര്‍ദേശം

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നിര്‍ദേശിച്ച പ്രകാരം ഇഡ്രോപ് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യാതിരുന്ന സ്ഥാപനങ്ങള്‍ക്കും അപൂര്‍ണമായ വിവരങ്ങള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും എതിരെ തെരഞ്ഞെടുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദേശിച്ചു.

election

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതായി കളക്ടര്‍ അറിയിച്ചു. നാമനിര്‍ദേശ പത്രികളിന്‍മേലുള്ള തുടര്‍ നടപടികള്‍, പോളിംഗ് സ്റ്റേഷനുകളും പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളും സജ്ജീകരിക്കല്‍, പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിംഗ് തുടങ്ങിയ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാലാണിത്.

കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസുകളും വരാണാധികാരികളുടെ ഓഫീസുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവധി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അടിയന്തര സാഹചര്യത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഉത്തരവിട്ടു. മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളിലും, മാധ്യമ സംബന്ധമായ മറ്റുകാര്യങ്ങ ളിലും തീര്‍പ്പുകല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയാണ് സമിതിയുടെ ചുമതല. മാധ്യമ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ യെന്ന് നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ അതിന്മേല്‍ തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Kerala Local Body Elections: In a First, BJP Fields Two Muslim Women Candidates in Malappuram

ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കും കണ്‍വീനര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേ ഷന്‍സ് വകുപ്പിലെ റീ ജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കളക്ടറേറ്റിലെ ലോ ഓഫീസര്‍, ഒരു വിശിഷ്ട മാധ്യമ/ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ജില്ലാതല മീഡിയാ റിലേഷന്‍ സ് സമിതിയുടെ തീരുമാനങ്ങളിന്മേലുള്ള അപ്പീല്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് അപേക്ഷകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. ഡിസംബര്‍ 16 വരെയാണ് സമിതിയുടെ കാലാവധി. സമിതിയിലെ അനൗദ്യോഗിക അംഗങ്ങള്‍ക്ക് സിറ്റിംഗിന് ദിനബത്ത അനുവദിക്കും.

Thrissur
English summary
Polling Duty: Thrissur Collector's order for action against the institutions which did not provide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X