തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തുകോടിയുടെ ഭാഗ്യവാന്‍ എവിടെ, പുറത്തിറങ്ങുമോ; പൂജ ബംബര്‍ വിറ്റ പായസക്കടയുടെ ഷട്ടര്‍ പാതി താഴ്ത്തി

Google Oneindia Malayalam News

ഗുരുവായൂര്‍: കേരളം കാത്തിരുന്ന പൂജം ബംബര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. എന്നാല്‍ ഭാഗ്യശാലി ഇതുവര പുറത്തുവന്നിട്ടില്ല. ഗുരുവായൂരില്‍ പായസക്കട നടത്തുന്ന രാമചന്ദ്രന്‍ എന്നയാള്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഗുരുവായൂര്‍ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ചില്ലറ വില്‍പനക്കാരനായ രാമചന്ദ്രന്‍ ടിക്കറ്റ് വാങ്ങിയത്.

1

യുവനടി ഐന്‍ഡ്രില ശര്‍മ വിടപറഞ്ഞു; സിനിമാ ലോകം ഞെട്ടലില്‍... പ്രതിസന്ധി കടന്ന്യുവനടി ഐന്‍ഡ്രില ശര്‍മ വിടപറഞ്ഞു; സിനിമാ ലോകം ഞെട്ടലില്‍... പ്രതിസന്ധി കടന്ന്

പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രന്‍. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രന്‍ വില്‍ക്കാറുണ്ട്. താനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. 250 ഓളം ടിക്കറ്റ് ഐശ്വര്യയില്‍ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പര്‍ അടിച്ചതെന്നും അദ്ദേഹം പറയുന്നു.

2

40 വര്‍ഷമായി ഇദ്ദേഹം ടിക്കറ്റ് വില്‍പ്പന നടത്തുന്നു. എന്നാല്‍ ഇതുവരെ വലിയ സമ്മാനങ്ങള്‍ ഒന്നും അടിച്ചിട്ടില്ല. ഇപ്പോഴാണ് ബംബര്‍ സമ്മാനം അടിക്കുന്നതെന്നും രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം, ഇന്ന് ഫലം പുറത്തുവന്നതോടെ ഷോപ്പ് പകുതി ഷട്ടര്‍ അടച്ച നിലയിലാണ്. അതേസമയം, പത്ത് കോടി അടിച്ച ഭാഗ്യവാന്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

3

സാമ്പത്തിക മാന്ദ്യം എത്തുമോ? മുന്നറിയിപ്പുമായി ആമസോണ്‍ സ്ഥാപകന്‍; ടിവിയും ഫ്രിഡ്ജും വാങ്ങരുത്‌സാമ്പത്തിക മാന്ദ്യം എത്തുമോ? മുന്നറിയിപ്പുമായി ആമസോണ്‍ സ്ഥാപകന്‍; ടിവിയും ഫ്രിഡ്ജും വാങ്ങരുത്‌

കഴിഞ്ഞ തവണ ഓണം ബംബര്‍ അടിച്ച അനൂപം നേരിട്ട ബുദ്ധിമുട്ടുകള്‍ വാര്‍ത്തായിയിരുന്നു. അതുകൊണ്ട് അത്ര പെട്ടെന്നൊന്നും പത്ത് കോടിയുടെ ഭാഗ്യവാന്‍ പുറത്തിറങ്ങില്ല. അനൂപിന്റെ വീട്ടിലടക്കം സഹായം ചോദിച്ച് നിരവധി പേരാണ് എത്തിയത്. ഇതേ തുടര്‍ന്ന് അനൂപിന് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു.

4

കഴിഞ്ഞ തവണ ഓണം ബംബര്‍ അടിച്ച അനൂപം നേരിട്ട ബുദ്ധിമുട്ടുകള്‍ വാര്‍ത്തായിയിരുന്നു. അതുകൊണ്ട് അത്ര പെട്ടെന്നൊന്നും പത്ത് കോടിയുടെ ഭാഗ്യവാന്‍ പുറത്തിറങ്ങില്ല. അനൂപിന്റെ വീട്ടിലടക്കം സഹായം ചോദിച്ച് നിരവധി പേരാണ് എത്തിയത്. ഇതേ തുടര്‍ന്ന് അനൂപിന് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു.

5

പമ്പ-നിലയ്ക്കൽ ചെയിന് വരുമാനം 48 ലക്ഷം: നിരക്ക് വർധനവെന്നത് നുണപ്രചരണമെന്ന് കെസ്ആർടിസിപമ്പ-നിലയ്ക്കൽ ചെയിന് വരുമാനം 48 ലക്ഷം: നിരക്ക് വർധനവെന്നത് നുണപ്രചരണമെന്ന് കെസ്ആർടിസി

പൂജ ബംബറിന് കഴിഞ്ഞ തവണ 200 രൂപയാണെങ്കില്‍ ഇത്തവണ അത് 250 ആക്കി ഉയര്‍ത്തുകയും ചെയ്തു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കിയത്. ഈ വര്‍ഷത്തെ ഓണം ബംബര്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനത്തുക വര്‍ദ്ധിപ്പിക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചത്.

Thrissur
English summary
Pooja Bumber BR 88 Lottery Result: Pooja Bumber 1st prize for tickets sold in Guruvayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X