തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണം വാഗ്ദാനം നല്‍കി തട്ടിപ്പ്: പൂമ്പാറ്റ സിനിയടക്കം രണ്ടു പേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തട്ടിപ്പ് കേസില്‍ പൂമ്പാറ്റ സിനി അറസ്റ്റില്‍. ഒല്ലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആറ് ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ടു പേരെ മാള പോലീസ് അറസ്റ്റ് ചെയ്തു. നിരവധി തട്ടിപ്പുക്കേസുകളില്‍ പ്രതിയായ പൂമ്പാറ്റ സിനിയെന്ന പള്ളുരുത്തി സ്വദേശി ഷീജ കാര്‍ത്തികേയന്‍ (40), ഒല്ലൂര്‍ എടക്കുന്നി സ്വദേശി പെട്ടനാട്ട് ഉല്ലാസ് (42) എന്നിവരെയാണ് മാള എസ്.ഐ. കെ.ഒ. പ്രദീപ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ സിനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്.

<strong>നേതാക്കളെ സമീപിച്ചു! കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിന് ഒരുങ്ങുന്നുവെന്ന് ആരോപണം</strong>നേതാക്കളെ സമീപിച്ചു! കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിന് ഒരുങ്ങുന്നുവെന്ന് ആരോപണം

ഒല്ലൂര്‍ മേബന്‍ നിധി സ്ഥാപനത്തിന്റെ മാനേജര്‍ അരണാട്ടുകര സ്വദേശി ബോണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാള പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്: പ്രതിയായ ഉല്ലാസിന് മേബന്‍ നിധി സ്ഥാപനവുമായി അടുപ്പം ഉണ്ടായിരുന്നു. ഉല്ലാസ് സഹോദരിയാണെന്ന് വിശ്വസിപ്പിച്ച സിനിക്ക് മാള മേഖലയില്‍ ഒരു ജൂവലറിയില്‍ കുറിയുണ്ടെന്നും ആറ് ലക്ഷം രൂപ രൂപ നല്‍കിയാല്‍ 40 പവന്റെ ആഭരണം ലഭിക്കുമെന്നും ഇതില്‍ 32 പവന്‍ പണയം നല്‍കാമെന്നും പറഞ്ഞാണ് നിധി സ്ഥാപനത്തെ സമീപിച്ചത്.

cashandgoldfraud-1

32 പവന്റെ ആഭരണം ലഭിക്കുമെന്ന വിശ്വാസത്തില്‍ ആറു ലക്ഷം രൂപയുമായി സ്ഥാപനം മാനേജര്‍ ബോണി അടക്കം ഇവര്‍ക്കൊപ്പം ജൂവലറിയില്‍ എത്തുകയായിരുന്നു. ജൂവലറിയില്‍ എത്തിയ സിനിയും സുഹൃത്തായ കുഞ്ഞുമോന്‍ എന്ന ഷൈജുവും നിധി സ്ഥാപനം അധികൃതരില്‍ നിന്ന് പണം വാങ്ങി ജൂവലറിയില്‍ നല്‍കി. സിനി ജൂവലറിയില്‍ നല്‍കാനുണ്ടായിരുന്ന 2.30 ലക്ഷം രൂപ എടുത്തശേഷം ബാക്കി തിരികെ നല്‍കുകയായിരുന്നു. ബാക്കിയുള്ള പണത്തില്‍ മൂന്ന് ലക്ഷം രൂപ കൂടെയുണ്ടായിരുന്ന കോട്ടമുറി സ്വദേശി കുഞ്ഞുമോന്‍ എടുത്ത് സ്ഥലം വിടുകയായിരുന്നു.

ശേഷിക്കുന്ന 70,000 രൂപ മാത്രമാണ് നിധി സ്ഥാപനം അധികൃതര്‍ക്ക് ലഭിച്ചത്. സിനി നേരത്തെ 73 ഗ്രാം സ്വര്‍ണം വാങ്ങുകയും ചെക്കാണ് അന്ന് നല്കിയിരുന്നതെന്നും ഈ തുകയാണ് താന്‍ വാങ്ങിയെടുത്തത് എന്നുമാണ് ഉടമ പറയുന്നത്. ഈ സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേബന്‍ നിധി സ്ഥാപനത്തില്‍ നിന്ന് ഇടപാടൊന്നും നടത്താതെ ആറ് ലക്ഷം രൂപയുമായി മാളയിലേക്ക് കൊണ്ടുവന്നതും ഈ കൊണ്ടുവരുന്നതിന് മുന്‍പ് രേഖപ്പെടുത്തിയോയെന്നും അന്വേഷിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Thrissur
English summary
poompatta sini arrested in gold fraud from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X