ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി;പ്രണവിനെ മരണം കവർന്നെടുത്തു
പ്രണവ് ഷഹാന എന്ന പേരിലാണ് പ്രണവ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്.

ഇരിങ്ങാലക്കുട: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് ഷഹാനയും പ്രണവും. ഇനി ഷഹാനയ്‌ക്കൊപ്പം പ്രണവില്ല. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു . വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രണവ് ഷഹാന എന്ന പേരിലാണ് പ്രണവ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ വിവാഹം കഴിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒരുപാട് എതിര്‍പ്പുകല്‍ അതിജീവിച്ചാണ് ഷഹാന പ്രണവിനെ വിവാഹം കഴിച്ചത്.

അപ്രതീക്ഷിതമായ അപകടം..
ബികോം വിദ്യാർഥിയായിരിക്കുമ്പോഴാണ് കുതിരത്തടം പൂന്തോപ്പിൽ നടന്ന ബൈക്ക് അപകടത്തിൽ താഴേക്കാട് പ്രണവിന്റെ ശരീരം തളർന്നത്. പ്രണവിന്റെ ജീവിതം വീൽചെയറിലായി. എന്നാൽ വിധിയെ ശപിച്ച് വെറുതേയിരിക്കാൻ പ്രണവ് തയ്യാറായില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് പങ്കെടുത്തു.

ഷഹനായുടെ പ്രണയം..
അടുത്ത സുഹൃത്തായ വിനുവായിരുന്നു വർഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. വീൽചെയറിലിരുന്ന് ഉത്സവ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വീഡിയോകൾ ഫേസ്ബുക്കിൽ വൈറലായിരുന്നു. ഇതു കണ്ടാണു തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനി ഷഹാന പ്രണവിനെക്കുറിച്ച് അറിയുന്നത്.

പ്രണവിനെ വിളിക്കുന്നു...
അങ്ങനെ പ്രണവിന്റെ വീഡിയോകൾ കണ്ട് ഷഹാനയ്ക്ക് പ്രണവിനോട് അടുപ്പം തോന്നി. ഫേസ്ബുക്കിൽ നിന്ന് ഫോൺ നമ്പറെടുത്ത് ഷഹാന പ്രണവിനെ വിളിക്കുകയായിരുന്നു. ആ സംസാരിത്തിലെപ്പോഴോ ഷഹാന പ്രണവിനോടുള്ള പ്രണയം പറഞ്ഞു; വിവാഹം കഴിക്കാൻ തയാറാണെന്നും. ഷഹാനയോട് പ്രണയം ഉണ്ടായിരുന്നിട്ടും പ്രണവ് ഷഹാനയ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പല കാരണങ്ങൾ പറഞ്ഞെങ്കിലും ഷഹാന തന്റെ പ്രണയത്തിൽ ഉറച്ചുനിന്നു...

പ്രണയം തേടി..
എന്നാൽ ഷഹാനയുടെ വീട്ടിൽ വിവരം അറിഞ്ഞതോടെ കാര്യങ്ങൾ പ്രശ്നത്തിലേക്ക് എത്തി. എന്നാൽ ഷഹാന തന്റെ പ്രണയത്തിൽ നിന്ന് മാറിയില്ല. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹ്ന വീട്ടിൽ നിന്ന് ഇറങ്ങി. പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു. പ്രണവിന്റെ അവസ്ഥ ഷഹ്ന നേരിട്ടു കാണട്ടെ. മനസ്സ് മാറിയാൽ തിരികെ വീട്ടിലെത്തിക്കാം. തിങ്കളാഴ്ച ഷഹ്ന താഴേക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ കണ്ടു.. സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഷഹ്ന ഉറച്ചുനിന്നു. പിന്നാലെ കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഷഹാന പ്രണവിനെ വിവാഹം കഴിക്കുകയായിരുന്നു...
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications