തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ദീപ നിശാന്തിന്റെ ബിരുദം വ്യാജമോ? ദീപ കള്ളി... ഇനിയും കോപ്പിയടി സഹിക്കണോ?' ദീപ നിശാന്തിനെതിരെ തൃശൂരിൽ വ്യാപക പോസ്റ്റര്‍ പ്രചാരണം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കവിതാമോഷണ വിവാദത്തിലുള്‍പ്പെട്ട ദീപ നിശാന്തിന് എതിരേ വ്യാപക പോസ്റ്റര്‍ പ്രചാരണം. നഗരത്തില്‍ വിവിധയിടങ്ങളില്‍ കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ദീപയുടെ ബിരുദങ്ങള്‍ വ്യാജമോ, ഇനിയും ദീപയുടെ കോപ്പിയടി സഹിക്കണോ, ശരിയാ; ദീപ കള്ളിയാ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

കാശ്മീര്‍ ഭീകരന്‍ സാക്കിര്‍ മൂസ പഞ്ചാബില്‍: എത്തിയത് ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കായി, സുരക്ഷ ശക്തം!

അതിനിടെ ദീപ നിശാന്ത് എന്തിനാണ് മറ്റുള്ളവരുടെ സൃഷ്ടി സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് എന്നു വ്യക്തമാക്കണമെന്ന് സോഷ്യല്‍മീഡിയയില്‍ പലരും കുറിച്ചിട്ടു. കലേഷിന്റെ കവിത തന്റെ സുഹൃത്തിന്റേതാണ് എന്നു വിശ്വസിച്ചുവെന്നാണ് ദീപയുടെ നിലപാട്. സ്വന്തം സൃഷ്ടിയല്ല എന്നറിഞ്ഞിട്ടും എന്തിനു പേരുവെക്കാന്‍ അനുമതി നല്‍കി എന്നതിനു ദീപ നിശാന്ത് ഇനിയും മറുപടി പറഞ്ഞിട്ടില്ല. ഈ അധാര്‍മികത ചര്‍ച്ചചെയ്യപ്പെടാതെ പോകരുതെന്ന നിലപാടിനും വലിയ പിന്തുണയാണ് കിട്ടുന്നത്.

കൊച്ചിൻ ദേവസ്വം ബോർഡ്

കൊച്ചിൻ ദേവസ്വം ബോർഡ്

ദീപാനിശാന്തില്‍ നിന്നു വിശദീകരണം തേടണമെന്നു കൊച്ചിന്‍ദേവസ്വം ബോര്‍ഡ് മുമ്പാകെ പരാതി വന്നിട്ടുണ്ട്. കോളജ് യൂണിയന്‍ ഫൈന്‍ ആര്‍ട്‌സ് അഡൈ്വസര്‍ സ്ഥാനത്തുനിന്നു ദീപയെ നീക്കണമെന്നു പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും നിലപാടെടുത്തു. ഇടതുപക്ഷ അനുഭാവിയായ ദീപ നിശാന്തിനെ കവിതാമോഷണത്തിന്റെ പേരില്‍ വെള്ള പൂശാന്‍ നോക്കിയവര്‍ക്കും സോഷ്യല്‍മീഡിയ കണക്കിനു പ്രഹരം നല്‍കി. ഇടതു അനുകൂലികള്‍ പോലും ദിപയ്ക്ക് എതിരേ കടുത്ത നിലപാട് സ്വീകരിച്ചു.

കുറ്റം സമ്മതിച്ച് ദീപ നിശാന്ത്

കുറ്റം സമ്മതിച്ച് ദീപ നിശാന്ത്

കവിതാമോഷണ വിവാദത്തില്‍ ശ്രീചിത്രനെ പ്രതിസ്ഥാനത്തു നിര്‍ത്തി എഴുത്തുകാരി ദീപാ നിശാന്ത്. എസ്. കലേഷിന്റെ കവിത നല്‍കിയത് ശ്രീചിത്രനാണെന്നും അതു സ്വന്തം വരികളാണെന്നു പറഞ്ഞിരുന്നതായും കേരളവര്‍മ കോളജ് അധ്യാപികയും വിവാദനായികയുമായ ദീപ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എസ്. കലേഷിനോടു മാപ്പു പറയുന്നുവെന്നും ഇക്കാര്യത്തില്‍ കുറേക്കൂടി ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്നും ദീപ പറഞ്ഞു. പറ്റിയത് വലിയ പിഴയാണെന്നും അവര്‍ സമ്മതിച്ചു. എന്നാല്‍ കവിതാമോഷണ വിവാദമുയര്‍ന്നയുടനെ സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക എന്നായിരുന്നു അവരുടെ എങ്ങും തൊടാതെയുള്ള പ്രതികരണം.
ഇനിയും തുടരും

സര്‍ഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസുയര്‍ത്തിപ്പിടിച്ചു തന്നെ ഇനിയും തുടരുമെന്നു വെല്ലുവിളിച്ച അവര്‍ പിറ്റേന്ന് ട്രാപ്പിലായതാണെന്നു തിരുത്തി. എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്; ഇതില്‍ കൂടുതലായി ഒന്നും പറയാനില്ല എന്നൊക്കെ വിവാദമുണ്ടായ ഉടനെ തട്ടിവിട്ടിട്ടും തുടര്‍ച്ചയായി ദീപയ്ക്ക് പ്രതികരിക്കേണ്ടിവന്നു.

കലേഷ് മോഷ്ടിച്ചു?

കലേഷ് മോഷ്ടിച്ചു?

കലേഷ് കവിത മോഷ്ടിച്ചുവെന്നു പോലും തെറ്റിധരിച്ചുവെന്നാണ് കഴിഞ്ഞ ദീപ നിശാന്ത് പറഞ്ഞത്. എഴുത്തുകാരിയെന്ന് അറിയപ്പെടാനല്ല കവിത പ്രസിദ്ധീകരിച്ചത്. മനുഷ്യന്‍ എത്ര സമര്‍ഥമായാണു കള്ളം പറയുന്നതെന്നു ഇപ്പോള്‍ തിരിച്ചറിഞ്ഞു. അധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ സത്യസന്ധത പുലര്‍ത്തേണ്ടതായിരുന്നു. ക്ഷമ ചോദിക്കുന്നുവെന്നും ഇതിവിടെ അവസാനിച്ചുവെന്നു പ്രതീക്ഷിക്കുന്നതായും അവര്‍ വിശദീകരിച്ചു.

വിട്ടുമാറാത്ത ദുരൂഹത

വിട്ടുമാറാത്ത ദുരൂഹത

ശ്രീചിത്രന്‍ മോഷ്ടിച്ചു നല്‍കിയ കവിത അതേപടി ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തലോടെ വ്യക്തമാകുന്നത്. അതേസമയം മറ്റൊരാളുടെ രചന സ്വന്തംപേരില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയതിലെ ദുരൂഹത ഇനിയും വിട്ടുമാറിയിട്ടില്ല.

ശ്രീചിത്രന്റെ പ്രതികരണം

ശ്രീചിത്രന്റെ പ്രതികരണം

കഴിഞ്ഞദിവസങ്ങളില്‍ ഇടതു അനുഭാവികളില്‍ നിന്നും ദീപയ്ക്ക് എതിരേ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കിയെന്ന ആരോപണവുമായി കവി എസ് കലേഷ് പരസ്യമായി പ്രതികരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കേ മരിച്ചുപോയി ഞാന്‍/നീ എന്ന പേരില്‍ 2011 മാര്‍ച്ച് നാലിനാണ് കലേഷ് കവിത ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്. അത് ഓള്‍കേരള പ്രൈവറ്റ് കോളജ് ടീച്ചേ്‌ഴ്‌സ് അസോസിയേഷന്‍ മാഗസിനില്‍ ദീപ നിശാന്തിന്റെ പേരില്‍ അച്ചടിച്ചു വന്നതോടെ വിവാദകൊടുങ്കാറ്റുയര്‍ന്നു. വിവാദമായതോടെ എം.ജെ.ശ്രീചിത്രനും പരസ്യമായി ക്ഷമചോദിച്ചിരുന്നു. തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നായിരുന്നു ശ്രീചിത്രന്റെ നിലപാട്. എന്നാല്‍ തെറ്റു വരുത്തിയ പശ്ചാത്തലത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കളവു നടത്തിയശേഷം തെറ്റു പറഞ്ഞാല്‍ ശിക്ഷയില്‍ നിന്നു വിടുതല്‍ നല്‍കാമോ എന്ന ചോദ്യത്തോടെയാണ് സമൂഹമാധ്യമം ഇക്കാര്യത്തില്‍ ഇരുവര്‍ക്കും പൊങ്കാലയിട്ടത്.

പുറത്താക്കണം: ഹിന്ദു ഐക്യവേദി

പുറത്താക്കണം: ഹിന്ദു ഐക്യവേദി

കവിതാ മോഷണത്തില്‍പെട്ട കേരളവര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോളജില്‍ നിന്നു പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശസ്തരായ സാഹിത്യ നായകന്മാരും വിവിധ രംഗങ്ങളില്‍ പെട്ടവരും പഠിച്ചിറങ്ങിയ കേരളവര്‍മ്മ കോളേജിന് ഈ സംഭവം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മാത്രകയാകേണ്ട അധ്യാപികയില്‍ നിന്നും ഒരിക്കലും ഇത്തരം പ്രവൃത്തി ഉണ്ടാകാന്‍ പാടില്ല. ഇത്തരം കൃത്യത്തില്‍ ഏര്‍പ്പെട്ടത് കോളജിനും അവിടെ പഠിക്കുന്ന കുട്ടികളുടെ സല്‍പ്പേരിനും കളങ്കമുണ്ടാക്കി. ഇതിനു മുന്‍പ് ഇവര്‍ ഇവിടെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ചില പ്രശ്‌നങ്ങളില്‍ ഇടപെട്ടു വളരെയധികം വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു.

Thrissur
English summary
Poster campaign against Deepa Nishanth in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X