തൃശൂരിൽ ഭർത്താവുമായി വഴക്കിട്ട പൂർണ ഗർഭിണിയായ യുവതി മണ്ണെണ്ണ കുടിച്ചു
തൃശൂർ: ഭർത്താവുമായി ഉണ്ടായ തർക്കത്തിനിടെ പൂർണഗർഭിണിയായ യുവതി മണ്ണെണ്ണ കുടിച്ചു. ശരീരത്തിലൂടെ മണ്ണ ഒഴിക്കുകയും ചെയ്തിരുന്നു. അവശനിലയിലായ യുവതി ഇപ്പോൾ ഹോസ്പിറ്റലിലാണ്. തമിഴ്നാട് സ്വദേശികളാണ്. കുന്നകുംളം ആശുപത്രിയിലാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. പഴഞ്ഞി ജെറുസവോമിൽ താമസിക്കുന്ന കമുലിയാർ അരുണിന്റെ ഭാര്യ നദി (27) ആണ് മണ്ണെണ്ണ എടുത്തുകുടിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തെരുവ് സർക്കസുകാരായ യുവതിയും ഭർത്താവും അഞ്ച് ദിവസം മുമ്പായിരുന്നു പഴഞ്ഞിയിൽ എത്തിയത്, പൂർണ ഗർഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവതിയുടെ ആരോഗ്യ നില മോശം ആയതോടെ ചികിത്സയ്ക്ക് വേണ്ടി പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് യുവതി സ്വയം ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിക്കുകയും കുടിക്കുകയും ചെയ്തതെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ പറഞ്ഞത്












Click it and Unblock the Notifications