മോഷണക്കുറ്റം ആരോപിച്ച് 15കാരനെ വൈദികന്‍ ക്രൂരമായി മര്‍ദ്ദിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തൃശൂര്‍: തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് 15കാരന് വൈദികന്റെ മര്‍ദ്ദനമെന്ന് പരാതി. സ്‌കൂള്‍ ബസിലെ ആയയുടെ മൊബൈലും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അനാഥാലയത്തിലെ അന്തേവാസിയെ വൈദികന്‍ മര്‍ദ്ദിച്ചതെന്നാണ് ആരോപണം. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് സംഭവം.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പീച്ചിയിലെ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. സ്‌കൂളിലേക്ക് പോകുന്ന ബസിലെ ആയയുടെ ഫോണും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് വൈദികന്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഭയന്ന കുട്ടി അനാഥാലയത്തില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ ഒരു വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.

കുട്ടി മര്‍ദ്ദനത്തിന്റെ കാര്യം പറഞ്ഞതോടെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വൈദികന്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ക്രൂര മര്‍ദനത്തില്‍ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഒല്ലൂര്‍ പോലീസ് വൈദികനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം, ഏറെ നാളായി അനാഥാലയത്തില്‍ കഴിയുന്ന കുട്ടിയെ നിലവില്‍ പുറത്താക്കിയതായി കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പടെ പറയുന്നു.












Click it and Unblock the Notifications