തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രധാനമന്ത്രി മോഡി 27ന് തൃശൂരില്‍; യുവമോര്‍ച്ചാ റാലിക്ക് തൃശൂർ ഒരുങ്ങി...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി 27ന് പങ്കെടുക്കും. വൈകീട്ട് നാലിന് കുട്ടനെല്ലൂരില്‍ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാര്‍ഗം 4.15ന് തേക്കിന്‍കാട് മൈതാനിയില്‍ സി.എം.എസ്. സ്‌കൂളിനു മുന്നിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 5.15ന് ഡല്‍ഹിക്കു തിരിക്കും. 'യുവത്വം നരേന്ദ്രമോഡിക്കൊപ്പം' എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം നടത്തുന്നത്. ഇതോടനുബന്ധിച്ച് യുവമോര്‍ച്ച നേതൃത്വത്തില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും വിളംബര ജാഥകള്‍ നടത്തും.

<strong>കൊല്ലം ജില്ലയിൽ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി 'മികവ്' പദ്ധതി; 10 ക്ലാസുകളിലെ 764 പട്ടികജാതി വിഭാഗ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍</strong>കൊല്ലം ജില്ലയിൽ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി 'മികവ്' പദ്ധതി; 10 ക്ലാസുകളിലെ 764 പട്ടികജാതി വിഭാഗ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍

23ന് വൈകീട്ട് അഞ്ചിന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ തേക്കിന്‍കാട് മൈതാനിയിലെ വേദിയില്‍ വനിതാസെമിനാര്‍ നടത്തും. 'നവോഥാനത്തിന്റെ മാര്‍ക്‌സിസ്റ്റ് മാതൃക' എന്നതാണ് വിഷയം. 24ന് വൈകീട്ട് സാമൂഹ്യ, സാംസ്‌കാരിക നായകന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യ. സംവിധായകന്‍ അലി അക്ബര്‍ അടക്കം പ്രമുഖര്‍ പങ്കെടുക്കും.

Narendra Modi

25ന് പതാകജാഥ, കൊടിമര ജാഥ, ബലിദാന്‍ ജ്യോതിജാഥ എന്നിവ വൈകീട്ട് അഞ്ചിന് നടുവിലാലില്‍ സംഗമിക്കും. ജില്ലയിലെ 51 ബലിദാനികളുടെ വീടുകളില്‍ പ്രയാണം നടത്തിയ ശേഷമാണ് ബലിദാന്‍ ജാഥ എത്തുക. വടക്കുനാഥക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് സംഗമം. തുടര്‍ന്ന് പൊതുസമ്മേളനം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

26ന് പാറമേക്കാവ് സ്‌കൂളില്‍ രാവിലെ 10 മുതല്‍ പ്രതിനിധി സമ്മേളനം. യുവമോര്‍ച്ച അഖിലേന്ത്യ അധ്യക്ഷ പൂനം മഹാജന്‍ ഉദ്ഘാടനം ചെയ്യും. 27ന് ഉച്ചയ്ക്ക് സമാപിക്കും. ഞായറാഴ്ച്ച രണ്ടുമണിക്ക് ശക്തന്‍നഗറില്‍ നിന്നും പടിഞ്ഞാറേ കോട്ടയില്‍ നിന്നും പ്രകടനങ്ങള്‍ സമ്മേളനവേദിയിലെത്തും. രണ്ടുലക്ഷം പേരെ അണിനിരത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ വരവു പ്രമാണിച്ച് വന്‍ രക്ഷാക്രമീകരണമൊരുക്കും. സമ്മേളനവേദി പ്രത്യേക നിരീക്ഷണത്തിലാണ്. കലക്ടര്‍ ടി.വി. അനുപമ, ഐ.ജി: എം.ആര്‍. അജിത്കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ്.പി: പുഷ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലെ രക്ഷാക്രമീകരണങ്ങളെ കുറിച്ച് രൂപരേഖയുണ്ടാക്കി.

Thrissur
English summary
Prime Minister Modi to arrive in Thrissur on May 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X