തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നരേന്ദ്രമോഡിയുടെ ഗുരുവായൂര്‍ തീര്‍ത്ഥാടനം വെള്ളിയാഴ്ച; നേരത്തെ പ്രഖ്യാപിച്ച സമയക്രമത്തിൽ മാറ്റം...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുരുവായൂര്‍ തീര്‍ത്ഥാടനം നാളെ. അദ്ദേഹത്തിന്റെ സന്ദര്‍ശനം നേരത്തേ തീരുമാനിച്ചിരുന്ന സമയക്രമത്തില്‍ മാറ്റംവരുത്തി. നേരത്തേ ശനിയാഴ്ച ഉച്ചയോടെയെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ എസ്.പി.ജി. ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്തിയതായുള്ള സ്ഥിരീകരണം പുറത്തുവിട്ടത്. ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലായിരിക്കും മോഡിയുടെ ക്ഷേത്രദര്‍ശനമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

<strong>നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര പങ്കാളിത്തതോടെ ഗവേഷണം, ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി!!</strong>നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര പങ്കാളിത്തതോടെ ഗവേഷണം, ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി!!

ഇന്നു വൈകിട്ട് എറണാകുളത്തെത്തുന്ന മോഡി അവിടെത്തന്നെ തങ്ങിയശേഷം നാളെ രാവിലെ 9.45ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നെത്തും. അവിടെ നിന്ന് കാര്‍മാര്‍ഗം 10ന് ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിച്ചേരും. 10.10നാണ് ക്ഷേത്രത്തിലെത്തുക. ദര്‍ശനത്തിനും വഴിപാടുകള്‍ക്കുമായി ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിക്കും.

Helipad

തുടര്‍ന്ന് ശ്രീവത്സത്തിലെത്തിയ ശേഷം കാര്‍മാര്‍ഗം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഇവിടെ അരമണിക്കൂറോളം ചെലവഴിച്ച് 12ന് ശ്രീകൃഷ്ണ ഗ്രൗണ്ടിലേക്ക് തിരിക്കും. അവിടെനിന്ന് 12.15ന് ഹെലികോപ്റ്ററില്‍ മാലിദ്വീപിലേക്കാണ് യാത്ര.

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഗുരുവായൂരില്‍ ഒരുക്കം പൂര്‍ത്തിയായിവരുന്നു. അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജുമുതല്‍ റോഡിന് ഇരുവശവും ഇരുമ്പുവേലി സ്ഥാപിച്ച് സുഗമമായ സുരക്ഷാ പാതയാണ് സജ്ജമായി വരുന്നത്. ഈ ഭാഗങ്ങളിലെല്ലാം റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നുണ്ട്. വാഹനവ്യൂഹം കടന്നുപോകുന്ന റോഡരികുകളില്‍ ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിക്കഴിഞ്ഞു.

ഗുരുവായൂരിലെ ഇന്നര്‍റിങ് റോഡില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. ശ്രീവത്സം ഗസ്റ്റ്ഹൗസും ദേവസ്വം ഓഫീസും പെയിന്റ് ചെയ്ത് മോഡികൂട്ടിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തെക്കേനടയില്‍ അമൃത് പദ്ധതിയുടെ കാന നിര്‍മാണം നിര്‍ത്തിവച്ചു. കാനയുടെ ഇരുവശങ്ങളും മണ്ണിട്ട് നികത്തി. റോഡിലെ നിര്‍മാണ സാമഗ്രികളുംമറ്റും തത്കാലത്തേക്ക് മാറ്റി ഇവിടം വൃത്തിയാക്കിയിട്ടുണ്ട്. ഇനി പ്രധാനമന്ത്രി വന്നുപോയ ശേഷമേ പണികള്‍ പുനരാരംഭിക്കൂ. എയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഹെലിക്കോപ്റ്റര്‍ പരീക്ഷണ പറക്കല്‍ നടന്നു വരുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ സുരക്ഷ ശക്തമാക്കി. എസ്.പി.ജി. ഉദ്യോഗസ്ഥര്‍ ഗുരുവായൂരിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി വരുന്നുണ്ട്. എസ്.പി.ജി. ഡി.ഐ.ജി. എസ്.കെ. ശര്‍മ, എ.ഐ.ജി. മനീഷ് ശര്‍മ എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡ് സന്ദര്‍ശിച്ചശേഷം പോലീസിന് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. കാടുപിടിച്ച് നില്‍ക്കുന്ന സ്ഥലങ്ങള്‍ മുഴുവന്‍ വെട്ടിത്തെളിക്കുകയും ഗ്രൗണ്ടിനുചുറ്റും പോലീസിനെ നിയോഗിക്കുകയും വേണമെന്ന നിര്‍ദേശമുണ്ട്. മോഡി വിശ്രമിക്കുന്ന ശ്രീവത്സം ഗസ്റ്റ്ഹൗസ്, ക്ഷേത്രപരിസരം എന്നിവിടങ്ങളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ക്ഷേത്രത്തിനകത്തും പരിശോധനകള്‍ നടത്തി.

പ്രധാനമന്ത്രിയെത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ക്ഷേത്രനഗരിയുടെ സുരക്ഷ എസ്.പി.ജി, എന്‍.എസ്.ജി. കമാന്‍ഡോസ് ഏറ്റെടുക്കും. അയ്യായിരത്തോളം പോലീസുകാരാകും ഗുരുവായൂരിലും പരിസരങ്ങളിലുമായി വിനിയോഗിക്കപ്പെടുക. ബോംബ് ഡോഗ് സ്‌ക്വാഡുകള്‍ ക്ഷേത്രനഗരിയില്‍ മുഴുവന്‍ സമയ പരിശോധനയിലാണ്. പ്രധാനമന്ത്രി വന്നുപോകുന്നതുവരെ സ്‌ക്വാഡ് ഗുരുവായൂരിലുണ്ടാകും. മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ ഗുരുവായൂരിലെത്തുമ്പോള്‍ താമസിച്ചിരുന്ന ശ്രീവത്സം ഗസ്റ്റ്ഹൗസിലെ ഒന്നാംനമ്പര്‍ സ്യൂട്ട് റൂമിലാണ് മോഡി വിശ്രമിക്കുക. ശ്രീവത്സം കെട്ടിടത്തിന്റെ മുഴുവന്‍ മുറികളിലും പരിശോധിച്ച സംഘം കെട്ടിടത്തിന്റെ പുറവും മതില്‍ക്കെട്ടും പരിശോധിച്ചു. പരിശോധന പൂര്‍ത്തിയാക്കിയശേഷം ദേവസ്വം ഓഫീസില്‍ അവലോകന യോഗം ചേര്‍ന്നു. ഇന്നും അവലോകന യോഗമുണ്ട്.

യോഗത്തില്‍ പങ്കെടുത്ത വിവിധ വകുപ്പ് മേധാവികള്‍ പാലിക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് എസ്.പി.ജി. ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കലക്ടര്‍ ടി.വി. അനുപമ, സിറ്റി പോലീസ് കമ്മിഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര, ഇന്റേണല്‍ സെക്യൂരിറ്റി ഡിവൈ.എസ്.പി. പി.ബി. ബാബുരാജ്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠന്‍, ഗുരുവായൂര്‍ എ.സി.പി. പി. ബിജുരാജ്, എസ്.എച്ച്.ഒമാരായ ഇ. ബാലകൃഷ്ണന്‍, സി. പ്രമേനാന്ദകൃഷ്ണന്‍, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവരും ദേവസ്വം ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

പ്രാധാന മന്ത്രിയുടെ ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിനു മുന്നോടി യായി ക്ഷേത്രസന്നിധിയില്‍ വൃത്തിയാക്കല്‍ യന്ത്രങ്ങളും.17 ലക്ഷം രൂപ ചിലവിലാണ് ദേവസ്വം രണ്ട് യന്ത്രങ്ങള്‍ വാങ്ങായിരിക്കുന്നത്. ക്ഷേത്രനഗരി സദാ വൃത്തി സജ്ജമായിരിക്കണം എന്ന നിഗമനത്തില്‍ നേരത്തെ തന്നെ പല ആശയങ്ങളും ഉടലെടുത്തിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ വരവോടെ യാണ് പെട്ടെന്നുള്ള തീരുമാനത്തോടെ പദ്ധതി നടപ്പിലായത്.രണ്ടു യന്ത്രങ്ങളില്‍ ഒരെണ്ണം തൂത്തുവാരുന്നതും ഒന്ന് തുടച്ചു വൃത്തിയാക്കുന്നതുമാണ്. ശരാശരി പത്തു കിലോമീറ്റര്‍ വേഗതയില്‍ വരെ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകും.ശുചീകരണ വാഹനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ്, അഡ്മിനി സ്‌ട്രേറ്റര്‍ എസ്.വി.ശശിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഗുരുവായൂരില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുള്ള ഉപഹാരങ്ങള്‍ മുഴുവന്‍ കൃഷ്ണ സങ്കല്‍പത്തില്‍ അധിഷ്ഠിതം.ഒരു ദാരുശില്പവും ചുമര്‍ചിത്ര ശൈലിയിലുള്ള മറ്റൊരു കാന്‍വാസ് ഫ്രെയിമുമാണ് തയ്യാറായി വരുന്നത്. കേരളീയ പാരമ്പര്യ ശൈലിയില്‍ ചെയ്‌തെടുക്കുന്ന രാധാകൃഷ്ണ രാധാകൃഷ്ണ ചിത്രത്തിന് മൂന്ന് അടി ഉയരവും രണ്ടടി വീതി യും വരും. ഗുരുവായൂര്‍ ദേവസ്വം മ്യൂറല്‍ വിഭാഗം പ്രിന്‍സിപ്പല്‍ കെ. യു കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ മ്യൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് ചിത്രരചനയില്‍ മുഴുകിയിരിക്കുന്നത്. ദാരു ശില്പം എളവള്ളി നന്ദന്‍ രൂപകല്പന ചെയ്യുന്നു.പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനാണ് ദാരുവില്‍ തീര്‍ക്കുന്നത്.

Thrissur
English summary
Prime Minister Narendra Modi's Guruvayoor visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X