Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്രമോഡി ശനിയാഴ്ച ഗുരുവായൂരില്‍; നഗരത്തിൽ കനത്ത സുരക്ഷ!!

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ശനിയാഴ്ച ഗുരുവായൂരില്‍. നഗരത്തില്‍ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9.45നാണ് മോഡി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിറങ്ങുക. കാര്‍ മാര്‍ഗം 10ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 10.15ന് കിഴക്കേഗോപുരനടയിലെത്തുന്ന മോഡിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ക്ഷേത്രദര്‍ശനത്തിന് ശേഷം താമരകൊണ്ടുള്ള തുലാഭാരമുണ്ട്.

മുഴുക്കാപ്പ് കളഭം, അഹസ്, നെയ്‌വിളക്ക്, അപ്പം , അട, അവില്‍ തൃമധുരം, കദളിപ്പഴ സമര്‍പ്പണം, ഉണ്ടമാല, അഴല്‍ എന്നിവയാണ് മറ്റു വഴിപാടുകള്‍. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷം 11ഓടെ പ്രധാനമന്ത്രി ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തും. അര മണിക്കൂറോളം ഇവിടെ ചെലവഴിച്ച് 12 ഓടെയാണ് മടക്കം. പ്രധാനമന്ത്രി വന്നുപോകുന്ന മൂന്നു മണിക്കൂര്‍ സമയം നഗരത്തില്‍ കനത്ത സുരക്ഷയായിരിക്കും.

Security

ആയിരത്തി അഞ്ഞൂറോളം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുമായി ടൗണ്‍ഹാളില്‍ പ്രത്യേകം ക്ലാസുണ്ടായിരുന്നു. ഇന്നു രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂനംമൂച്ചി മുതല്‍ മഞ്ജുളാല്‍ വരെയും ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളിലും വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. രാവിലെ ഒമ്പത് മുതല്‍ 12 വരെ ക്ഷേത്രദര്‍ശനത്തിനും നിയന്ത്രണം ഉണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു. പടിഞ്ഞാറേ നടയില്‍ രാവിലെ ഏഴുമുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയുംവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. കിഴക്കേ നടയില്‍ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവും. ഇതിലൂടെ രാവിലെ ഏഴ് മുതല്‍ അകത്തേക്ക് പ്രവേശനം നിയന്ത്രിക്കും.

ഒമ്പതോടെ എല്ലാവരേയും ഒഴിപ്പിക്കും. പിന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് മാത്രമാവും പ്രവേശനം. പ്രധാനമന്ത്രി രാവിലെ 10 മുതല്‍ 11.15 വരെയാണ് ക്ഷേത്രത്തില്‍ ഉണ്ടാവുക. രാവിലെ എട്ടോടെ പോലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂര്‍ ഇന്നര്‍ റോഡിലും ഔട്ടര്‍ റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂരില്‍ കിഴക്ക് ഭാഗത്ത് പാര്‍ക്കിങ് അനുവദിക്കില്ല. പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്യാം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പരിസരത്തും മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാംഗ് ഗ്ലൈഡേഴ്‌സ്, റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ട വിമാനം, ഹെലിക്യാം, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+