തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്: എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ടിനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12 ഓടെയാണ് ഗുരുവായൂരിലെത്തുകയെന്ന് ദേവസ്വത്തിനു പിഎംഒയില്‍ നിന്നു ലഭിച്ച അറിയിപ്പില്‍ വ്യക്തമാക്കി. രണ്ടാംതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. മുമ്പു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ മോദി ഗുരുവായൂര്‍ ദര്‍ശനം നടത്തിയിരുന്നു.

പാറശാല കൊലപാതക കേസ്: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും, അറസ്റ്റ് വിദേശത്ത് നിന്നെത്തിയപ്പോൾ!!പാറശാല കൊലപാതക കേസ്: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും, അറസ്റ്റ് വിദേശത്ത് നിന്നെത്തിയപ്പോൾ!!

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയശേഷം ഹെലികോപ്ടറില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങും. അവിടെ നിന്നു കാര്‍മാര്‍ഗം ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കു പോകും. ശനിയാഴ്ച ഉച്ചപൂജ തൊഴും വിധമാണ് ക്രമീകരണങ്ങള്‍. താമരപ്പൂവു കൊണ്ട് തുലാഭാരം നടത്താനും ഗുരുവായൂരപ്പന് മുഴുക്കാപ്പ് കളഭം ചാര്‍ത്താനുമാണു വഴിപാടെന്നാണു ദേവസ്വത്തിനു കിട്ടിയ വിവരം. കേരളത്തിലെ സന്ദര്‍ശനപ്പട്ടികയില്‍ ഗുരുവായൂര്‍ തീര്‍ത്ഥാടനം മാത്രമാണെന്നാണു സൂചന.

modi-15-15550

കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ശബരിമല സംബന്ധിച്ചു പരാമര്‍ശങ്ങള്‍ നടത്തുമെന്നാണ് കരുതുന്നത്. ശബരിമലയെ കുറിച്ച് എന്‍.ഡി.എ. പ്രകടനപത്രികയിലും പരാമര്‍ശമുണ്ട്. ബി.ജെ.പിക്ക് കേരളത്തില്‍ വോട്ടുവര്‍ധനയുണ്ടായെങ്കിലും അക്കൗണ്ടു തുറക്കാനാകാത്ത സാഹചര്യത്തില്‍ നിര്‍ണായക നീക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. മുമ്പു തെരഞ്ഞെടുപ്പു പര്യടനത്തിനു വന്നപ്പോള്‍ ശബരിമല വിഷയത്തില്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രഹരിച്ചാണ് മോഡി മടങ്ങിയത്. അടുത്തു നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് ബി.ജെ.പി. ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു.


ശനിയാഴ്ച ഗുരുവായൂരിലെത്തുന്ന പ്രധാനമന്തിയെക്കാത്ത് നിരവധി വികസന നിര്‍ദേശങ്ങള്‍. ഗുരുവായൂരില്‍നിന്ന് തിരുനാവായിലേക്കുള്ള റെയില്‍വേ ലൈന്‍ മുമ്പ് കേന്ദ്ര ബജറ്റില്‍ സ്ഥാനം പിടിച്ചെങ്കലും കാര്യമായ നീക്കമുണ്ടായില്ല. ഇക്കാര്യത്തില്‍ നിവേദനം നല്‍കണമെന്നു റെയില്‍വെ യാത്രക്കാരും ആവശ്യപ്പെടുന്നു. ഗുരുവായൂര്‍ നഗരസഭയും നിയുക്ത എം.പിയും ഇക്കാര്യം പ്രധാനമന്തിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും ആവശ്യമുണ്ട്.

ഗുരുവായൂരില്‍ മേല്‍പ്പാലം പണിത് ക്ഷേത്രനഗരിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. ഗുരുവായൂര്‍തൃശൂര്‍ ലൈനില്‍ ഒരു മെമു റേക് അനുവദിക്കണമെന്ന ആവശ്യവും സജീവമാണ്. ഇതു നടപ്പായാല്‍ മണിക്കൂറില്‍ ഒന്നു വീതം ട്രെയിന്‍ സര്‍വീസ് നടത്താനാകും. ഇതോടെ തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാകും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദിവസേന ഗുരുവായൂരിലെത്തുന്നത്. ദീര്‍ഘദൂരയാത്രക്കാര്‍ ട്രെയിന്‍ യാത്രക്കാണ് ഒന്നാം പരിഗണന നല്‍കുന്നത്.


തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഇക്കശ്യത്തില്‍ അടിയന്തര ശ്രദ്ധ നല്‍കണമെന്നാണ് ആവശ്യം. ദേവസ്വം ബോര്‍ഡും വികസന കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രിയുമായി പങ്കുവെക്കുമെന്നാണ് പ്രതീക്ഷ. അതേ സമയം പ്രധാനമന്ത്രിക്ക് പോലീസ് കര്‍ക്കശ സുരക്ഷയൊരുക്കും. ഇതിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഒരു മണിക്കൂറില്‍ താഴെ സമയമേ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ചെലവഴിക്കുന്നുള്ളൂ.


പ്രധാനമന്ത്രി മോഡിയുടെ രണ്ടാം ഗുരുവായൂര്‍ ദര്‍ശനമാണിത്. 2008 ജനവരി 13നാണു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോഡി ഗുരുപവന പുരിയിലെത്തിയിരുന്നത്. ദര്‍ശന വേളയില്‍ താമരപ്പൂവു കൊണ്ട് തുലാഭാരം നടത്തിയേക്കും. കേരളത്തില്‍ നടപ്പാക്കേണ്ട വികസന പദ്ധതികളെ സംബന്ദിച്ച് ബി.ജെ.പി നേതാക്കളില്‍ നിന്നുള്ള അഭിപ്രായവും പ്രധാന മന്ത്രി തേടിയേക്കും. മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിയോടൊപ്പം സന്ദര്‍ശനം നടത്തും.

Thrissur
English summary
Prime minister Narendra to Modi visits Guruvayoor temple on June 8th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X