മണലറുക്കാവ് കാവടിക്കു തിളക്കമേകാന്‍ തടവുകാരുടെ തേരൊരുങ്ങി: താല്‍ക്കാലിക തേരിന് ആറ് ലക്ഷത്തോളം ചെലവ്
തൃശൂര്‍: ഇത്തവണത്തെ വിയ്യൂര്‍ മണലറുക്കാവ് ക്ഷേത്രത്തിലെ കാവടിക്കു മാറ്റേകാന്‍ തേക്കുതടികൊണ്ടുള്ള 'ജയില്‍ തേര്' എത്തുന്നു. തടവുകാരുടെ കഠിനപ്രയത്നത്തിന്റെ ഫലമാണിത്. ജയിലില്‍ സ്വന്തമായി ഒരു രഥം (തേര്) എന്ന ആശയത്തിന് ഏറെപ്പഴക്കമുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ രണ്ടുമാസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് മനോഹരമായ തേരു നിര്‍മിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി വിയ്യൂര്‍ ജയിലില്‍നിന്നു തടവുകാരുടെ കാവടിയുണ്ട്.
താല്‍ക്കാലിക ചക്രവണ്ടിയിലായിരുന്നു ഇതുവരെ കാവടി. എല്ലാ വര്‍ഷവും വന്‍തുകയും ചെലവായിരുന്നു. ഈ പാഴ്ച്ചെലവു കുറയ്ക്കാനാണു ജയില്‍ അസി. സൂപ്രണ്ട് റഷീദ് അഹമ്മദ് സ്വന്തമായ തേരെന്ന ആശയം മുന്നോട്ടുവച്ചത്. ഇതിനു തടവുകാരുടെ പിന്തുണയും കിട്ടി. തേരു വാങ്ങാന്‍ ആറുലക്ഷത്തോളം ചെലവുവരും. ഇതോടെ ശില്‍പ്പിയായ ഊരകം സ്വദേശി രാമദാസിന്റെ സഹായംതേടി. രൂപകല്‍പ്പനയുണ്ടാക്കി തടവുകാരില്‍ കരകൗശല ജോലികള്‍ അറിയാവുന്നവര്‍ക്കു പരിശീലനം നല്കി രണ്ടുലക്ഷം ചെലവാക്കി തേക്കു തടിയില്‍ തേരു നിര്‍മിച്ചു. മനോഹരമായ അലങ്കാരങ്ങളും കൊത്തുപണികളും രഥത്തിലുണ്ട്. ജയില്‍ കാവടിസംഘം പിരിച്ചെടുത്ത പണമാണ് ഇതിനുപയോഗിച്ചത്.

ജയില്‍ ചപ്പാത്തിയും ചിക്കന്കറിയുമടക്കം വിവിധ ഉത്പന്നങ്ങളുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റിയ വിയ്യൂര്‍ ജയിലിന്റെ പുതിയ സംരംഭത്തിനും പ്രശംസ ലഭിച്ചു. ഇന്നു നടക്കുന്ന വിയ്യൂര്‍ മണലറക്കാവ് ക്ഷേത്ര ഉത്സവത്തിന് ദേവീദേവന്മാര് തേരിലെത്തും. കാവടിയാടാന്‍ എത്തുന്ന തടവുകാര്‍ക്ക് കനത്ത സുരക്ഷയാണ് ഇത്തവണ നല്‍കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പു പണികള്‍ക്ക് ഇറങ്ങിയ തടവുകാരന് ജയില്‍ ചാടി പോയിരുന്നു. വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരങ്ങള്‍ക്ക് മുടക്കം വരാതിരിക്കാനും ജയില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications