തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടുപഠിക്കാം ഈ നന്മ: ജലസ്രോതസ് വീണ്ടെടുത്ത് കുന്നംകുളത്തെ പയ്യൂര്‍ ഗ്രാമം: തോട് ആഴംകൂട്ടി ഭൂവസ്ത്രമണിഞ്ഞപ്പോള്‍ പയ്യൂര്‍ ഗ്രാമത്തില്‍ ജലസമൃദ്ധി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളം ചൂണ്ടല്‍ പഞ്ചായത്തിലെ പയ്യൂര്‍ കാക്കാന്‍തോട് ഭൂവസ്ത്രമണിഞ്ഞപ്പോള്‍ പയ്യൂര്‍ ഗ്രാമത്തില്‍ ജലസമൃദ്ധി. ഒരുകാലത്ത് ഗ്രാമീണ ജനതയുടെ കുടിവെള്ള സ്രോതസായിരുന്ന ഈ തോട് ഏക്കര്‍ കണക്കിന് പയ്യൂര്‍ പാടത്തെ നെല്‍ക്കൃഷിക്ക് സഹായകരവുമായിരുന്നു. തോടിനെ നാശത്തില്‍നിന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞത് ഒരുനാടിന് അനുഗ്രഹമായി.

ചൂണ്ടല്‍ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളാണ് കാക്കാന്‍തോട്ടില്‍ ഭൂവസ്ത്രം വിരിക്കുന്ന ജോലികള്‍ ആരംഭിച്ചത്. കുന്നംകുളം നഗരസഭയില്‍ കാണിപ്പയ്യൂരില്‍ നിന്നാരംഭിച്ച് ചൂണ്ടല്‍, കണ്ടാണശേരി, മുല്ലശേരി, എളവള്ളി പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകള്‍ ഒഴുകി ഏനാമ്മാവ് ബണ്ടില്‍ ചേരുന്നതാണ് തോട്. ഓരോ പഞ്ചായത്തുകളിലും ഓരോ പേരുകളിലാണ് ഈ തോട് അറിയപ്പെടുക.

waterresources-

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ചൂണ്ടല്‍ പഞ്ചായത്തിലെ പയ്യൂര്‍ പാടത്തെ കര്‍ഷകര്‍ക്ക് നെല്‍ക്കൃഷിക്ക് സഹായകരമായ കാക്കാന്‍തോട് പുനരുദ്ധാരണത്തിന് വാര്‍ഡ് മെമ്പറായ ടി.എ. മുഹമ്മദ് ഷാഫിയാണ് നേതൃപരമായ പങ്കുവഹിച്ചത്. തോട് ആഴംകൂട്ടി ആറു ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. പത്മനി താല്‍പ്പര്യമെടുത്ത് 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിനെകൊണ്ട് അനുവദിപ്പിച്ചിരുന്നു. ചൂണ്ടല്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്റര്‍ തോട് ആഴംകൂട്ടി ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്ന ജോലികളില്‍ തോട് ആഴംകൂട്ടിയ ശേഷമാണ് ഇരു ഭാഗങ്ങളിലും കയര്‍ഭൂവസ്ത്രം വിരിച്ച് തോട് സംരക്ഷിക്കണമെന്ന പദ്ധതി രൂപപ്പെട്ടത്. വെള്ളം കാരണം ചെക്ക് ഡാമുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

tcrwaterreso

കയര്‍ ഭൂവസ്ത്രം വിരിക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ചൂണ്ടല്‍ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ വകയിരുത്തിയത്. കയര്‍ വാങ്ങുന്ന ചെലവ് സഹിതം ഒന്നാംഘട്ടത്തില്‍ 350 മീറ്റര്‍ ദൂരം 700 തൊഴില്‍ ദിനങ്ങളെടുത്ത് ഭൂവസ്ത്രം വിരിച്ചു. പ്രളയം വന്നു പെട്ടെന്ന് തോട്ടില്‍ വെള്ളം കയറിയതോടെ മൂന്നുലക്ഷം രൂപയുടെ ഒന്നാംഘട്ട പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നുഘട്ടങ്ങളിലൂടെ 10 ലക്ഷം രൂപയുടെ പദ്ധതി പ്രവര്‍ത്തനം ഇനി പൂര്‍ത്തീകരിക്കാനുണ്ടെന്ന് തൊഴിലുറപ്പ് പദ്ധതി ഓഫസീര്‍ രമേശന്‍ പറഞ്ഞു.

തോട് ആഴംകൂട്ടി ഭൂവസ്ത്രം വിരിച്ചതോടെ തോടിന്റെ ഭിത്തികളില്‍ ചെടികള്‍ വളര്‍ന്ന് ഭിത്തി ബലംവച്ചു. ഇപ്പോള്‍ അഞ്ചടി ആഴത്തില്‍ തോട്ടില്‍ വെള്ളമുണ്ട്. ഇതുമൂലം നെല്‍പ്പാടത്തും ഗ്രാമത്തിലെ വീട്ടുകിണറുകളിലും ജലം സമൃദ്ധിയാണ്. കടുത്ത വേനലില്‍പോലും തോട്ടില്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ക്യാപ്ക്ഷന്‍/പയ്യൂര്‍ കാക്കാന്‍തോട്ടില്‍ ഭൂവസ്ത്രം വിരിക്കുന്നു.

ഭൂവസ്ത്രം വിരിച്ച തോട്ടിലെ ജലസമൃദ്ധി.

Thrissur
English summary
protected Water resources helps locals in payyur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X