ചെങ്ങാലൂര്‍ കുട്ടാടന്‍ പാടത്ത് അനധികൃത കളിമണ്‍ ഖനനം; എടുത്ത കളിമണ്ണ് തിരിച്ചുകൊണ്ടിടമെന്നാവശ്യപ്പെട്ട് വില്ലേജ്,കൃഷി ഓഫീസര്‍മാര്‍ ഓട്ടുകമ്പനിയില്‍ കുത്തിയിരിപ്പ് സമരം നടത്തി
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പുതുക്കാട് ചെങ്ങാലൂര്‍ കുട്ടാടന്‍ പാടത്ത് വീണ്ടും അനധികൃത കളിമണ്‍ ഖനനം. തണ്ണീര്‍തടത്തില്‍ നിന്നാണ് ഓട്ടുകമ്പനിയുടമ കളിമണ്‍ ഖനനം നടത്തിയത്. യാതൊരുവിധ അനുമതിയും ഇല്ലാതെ രാത്രിയുടെ മറവില്‍ ഗുണ്ടാ നേതാക്കളുടെ സഹായത്തോടെയാണ് വ്യാപകമായി കളിമണ്ണ് കടത്തിയത്. വെണ്ടോര്‍ ചുങ്കത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഓട്ടുകമ്പനിയുടെ ഉടമയാണ് സ്വന്തം പാടത്തുനിന്ന് അനധികൃതമായി കളിമണ്ണെടുത്തത്.
നേരം പുലരും മുന്‍പായി നൂറോളം ലോഡ് കളിമണ്ണ് പാടത്തുനിന്ന് ഓട്ടുകമ്പനിയിലേക്ക് മാറ്റി. രാവിലെ മണ്ണെടുപ്പ് ശ്രദ്ധയില്‍പ്പെട്ട വാര്‍ഡ് മെമ്പര്‍ തോബി തോട്യാന് ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയായിരുന്നു. മണ്ണ് കടത്തിയത് ഓട്ടുകമ്പനിയിലേക്കാണെന്ന് മനസിലാക്കിയ അധികൃതര്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി മണ്ണ് കണ്ടെത്തുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്,കൃഷി ഓഫീസര്‍ മിനി മേനോന്,ചെങ്ങാലൂര്‍ വില്ലേജ് ഓഫീസര്‍ ടി.ആര്.വിനോദിനി, ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയംഗം ജോസ് പൂവ്വത്തുക്കാരന്‍ എന്നിവര്‍ ഓട്ടുകമ്പനിയുടമയോട് മണ്ണ് തിരിച്ചുകൊണ്ടിടാന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഓട്ടുകമ്പനിയുടമ നിര്‍ദേശം അംഗീകരിക്കാതെയായതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്പനി ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
ഇതിനിടെ ഓട്ടുകമ്പനി ഉടമ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു. എടുത്ത മണ്ണ് തിരിച്ചുകൊണ്ടിടുന്നതുവരെ സമരം തുടരാനായിരുന്നു അധികൃതരുടെ തീരുമാനം. സമരം അരമണിക്കൂര്‍ പിന്നിട്ടപ്പോഴെക്കും കമ്പനിയുടമ കളിമണ്ണ് തിരിച്ചുകൊണ്ടിട്ട് തണ്ണീര്‍തടം പൂര്‍വസ്ഥിതിയിലാക്കാമെന്ന് ഉറപ്പ് നല്കി. ഇതോടെയാണ് സമരം അവസാനിപ്പിച്ച് അധികൃതര്‍ മടങ്ങിയത്.
തണ്ണീര്‍തടം പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് കളിമണ്‍ ഖനനം നടത്തിയ സ്ഥലമുടമക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ തോബി തോട്യാന് പുതുക്കാട് പോലീസില്‍ പരാതി നല്കി. പോലീസ് ഓട്ടുകമ്പനിയിലെത്തി മണ്ണടിച്ച സ്ഥലം പരിശോധിച്ചു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications