തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെങ്ങാലൂര്‍ കുട്ടാടന്‍ പാടത്ത് അനധികൃത കളിമണ്‍ ഖനനം; എടുത്ത കളിമണ്ണ് തിരിച്ചുകൊണ്ടിടമെന്നാവശ്യപ്പെട്ട് വില്ലേജ്,കൃഷി ഓഫീസര്‍മാര്‍ ഓട്ടുകമ്പനിയില്‍ കുത്തിയിരിപ്പ് സമരം നടത്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പുതുക്കാട് ചെങ്ങാലൂര്‍ കുട്ടാടന്‍ പാടത്ത് വീണ്ടും അനധികൃത കളിമണ്‍ ഖനനം. തണ്ണീര്‍തടത്തില്‍ നിന്നാണ് ഓട്ടുകമ്പനിയുടമ കളിമണ്‍ ഖനനം നടത്തിയത്. യാതൊരുവിധ അനുമതിയും ഇല്ലാതെ രാത്രിയുടെ മറവില്‍ ഗുണ്ടാ നേതാക്കളുടെ സഹായത്തോടെയാണ് വ്യാപകമായി കളിമണ്ണ് കടത്തിയത്. വെണ്ടോര്‍ ചുങ്കത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഓട്ടുകമ്പനിയുടെ ഉടമയാണ് സ്വന്തം പാടത്തുനിന്ന് അനധികൃതമായി കളിമണ്ണെടുത്തത്.

<strong><br> തീരദേശത്തിന്റെ മനസ്സ് കീഴടക്ക് രാജാജി പൊതുപര്യടനത്തിന് ഗുരുവായൂരില്‍ തുടക്കം</strong>
തീരദേശത്തിന്റെ മനസ്സ് കീഴടക്ക് രാജാജി പൊതുപര്യടനത്തിന് ഗുരുവായൂരില്‍ തുടക്കം

നേരം പുലരും മുന്‍പായി നൂറോളം ലോഡ് കളിമണ്ണ് പാടത്തുനിന്ന് ഓട്ടുകമ്പനിയിലേക്ക് മാറ്റി. രാവിലെ മണ്ണെടുപ്പ് ശ്രദ്ധയില്‍പ്പെട്ട വാര്‍ഡ് മെമ്പര്‍ തോബി തോട്യാന്‍ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയായിരുന്നു. മണ്ണ് കടത്തിയത് ഓട്ടുകമ്പനിയിലേക്കാണെന്ന് മനസിലാക്കിയ അധികൃതര്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി മണ്ണ് കണ്ടെത്തുകയായിരുന്നു.

Clay mining

സംഘത്തിലുണ്ടായിരുന്ന പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍,കൃഷി ഓഫീസര്‍ മിനി മേനോന്‍,ചെങ്ങാലൂര്‍ വില്ലേജ് ഓഫീസര്‍ ടി.ആര്‍.വിനോദിനി, ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയംഗം ജോസ് പൂവ്വത്തുക്കാരന്‍ എന്നിവര്‍ ഓട്ടുകമ്പനിയുടമയോട് മണ്ണ് തിരിച്ചുകൊണ്ടിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഓട്ടുകമ്പനിയുടമ നിര്‍ദേശം അംഗീകരിക്കാതെയായതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്പനി ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

ഇതിനിടെ ഓട്ടുകമ്പനി ഉടമ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു. എടുത്ത മണ്ണ് തിരിച്ചുകൊണ്ടിടുന്നതുവരെ സമരം തുടരാനായിരുന്നു അധികൃതരുടെ തീരുമാനം. സമരം അരമണിക്കൂര്‍ പിന്നിട്ടപ്പോഴെക്കും കമ്പനിയുടമ കളിമണ്ണ് തിരിച്ചുകൊണ്ടിട്ട് തണ്ണീര്‍തടം പൂര്‍വസ്ഥിതിയിലാക്കാമെന്ന് ഉറപ്പ് നല്‍കി. ഇതോടെയാണ് സമരം അവസാനിപ്പിച്ച് അധികൃതര്‍ മടങ്ങിയത്.

തണ്ണീര്‍തടം പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് കളിമണ്‍ ഖനനം നടത്തിയ സ്ഥലമുടമക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ തോബി തോട്യാന്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് ഓട്ടുകമ്പനിയിലെത്തി മണ്ണടിച്ച സ്ഥലം പരിശോധിച്ചു.

Thrissur
English summary
rotest against illegal clay mining in Chengaloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X