തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മീശ' വില്‍ക്കുമെന്ന് അഭ്യൂഹം: ഡി.സി. ബുക്‌സിന്റെ പുസ്തകമേളയില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാറമേക്കാവ് അഗ്രശാലയില്‍ ഇന്നലെ ഡിസിബുക്‌സിന്റെ പുസ്തകമേള തുടങ്ങുന്നതിനു മുമ്പ് ഒരുവിഭാഗം പ്രതിഷേധിച്ചു. ഹിന്ദുമത ആചാരങ്ങളെ വ്രണപ്പെടുത്തുന്ന പുസ്തകങ്ങള്‍ വില്‍ക്കില്ലെന്ന ബോര്‍ഡ് പുറത്തു സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

<strong>സിബിഐ അന്വേഷണം വേണം, സനൽ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്</strong>സിബിഐ അന്വേഷണം വേണം, സനൽ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

ഇത്തരം പുസ്തകങ്ങള്‍ വില്‍ക്കില്ലെന്ന് നേരത്തെ പാറമേക്കാവ് ദേവസ്വം രേഖാമൂലം ഡി.സി. ബുക്‌സില്‍ നിന്നു ഉറപ്പ് വാങ്ങിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി വൈകി പുസ്തകമേള നടത്താന്‍ അനുമതി നല്‍കിയത്. രേഖാമൂലം നല്‍കിയ ഉറപ്പു പോരെന്നും അഗ്രശാലയ്ക്ക് പുറത്തു ഹിന്ദു വിരുദ്ധ പുസ്തകങ്ങള്‍ വില്‍ക്കില്ലെന്നു പ്രത്യേക ബോര്‍ഡ് വേണമെന്നുമായിരുന്നു പ്രതിഷേധിച്ചവരുടെ ആവശ്യം. ഡി.സി. ബുക്‌സ് ഇതിനു തയാറാകാതിരുന്നപ്പോഴാണ് തടയാനെത്തിയത്.

meesha-153

വിവാദമായ മീശ പുസ്തകം മേളയില്‍ വില്‍ക്കുമെന്നു നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇതിനെതിരേ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ദേവസ്വം ഇത്തരം പുസ്തകങ്ങള്‍ വില്‍ക്കില്ലെന്ന ഉറപ്പുതന്നാലേ സ്ഥലം അനുവദിക്കുകയുള്ളൂ എന്ന നിലപാടെടുത്തു. മറ്റു പ്രസംഗപരിപാടികളും അവിടെ നടത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡിസി ബുക്‌സ് നല്‍കിയ രേഖമൂലമുള്ള ഉറപ്പ് വലുതായി പ്രിന്റ് ചെയ്ത് ദേവസ്വം അഗ്രശാലക്ക് പുറത്ത് സ്ഥാപിച്ചതോടെ പ്രശ്‌നം പരിഹരിച്ചു.

Thrissur
English summary
protest in dc books book fest over meesha rumours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X