തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കടവല്ലൂര്‍ പഞ്ചായത്തില്‍ വീണ്ടും കുറി തട്ടിപ്പ്, പഞ്ചായത്തോഫീസിനു മുന്നില്‍ കുടുംബത്തിന്റെ ഉപവാസം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കടവല്ലൂര്‍ പഞ്ചായത്തില്‍ വീണ്ടും കുറി തട്ടിപ്പ്. വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഊര്‍ജം പകരാനായി കുറി തട്ടിപ്പിന് ഇരയായ ജിന്നിയുടെ കുടുംബം പഞ്ചായത്തോഫീസിനു മുന്നില്‍ ഉപവാസം സമരം നടത്തി. കുന്നംകുളം സ്വദേശിയും ഇപ്പോള്‍ പാതാക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പിലാവ് അന്‍സാര്‍ പാര്‍ക്കിലെ ഓട്ടോ ഡ്രൈവറായ കൊള്ളന്നൂര്‍ വീട്ടില്‍ ജിന്നിയും കുടുംബവുമാണ് പഞ്ചായത്തോഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തുന്നത്.

<strong>വാട്സാപ്പിൽ അശ്ലീല വീഡിയോ ദൃശ്യം; തൊടുപുഴക്കാരി ശോഭ നടത്തിയ പോരാട്ടം ചതിക്കുഴിയിൽ വീഴുന്നവർക്ക് ഊർജം പകരുന്നത്, നഷ്ടപ്പെട്ടതെല്ലാം പൂർണമായി തിരിച്ചുപിടിക്കുമെന്ന് ശോഭ!!</strong>വാട്സാപ്പിൽ അശ്ലീല വീഡിയോ ദൃശ്യം; തൊടുപുഴക്കാരി ശോഭ നടത്തിയ പോരാട്ടം ചതിക്കുഴിയിൽ വീഴുന്നവർക്ക് ഊർജം പകരുന്നത്, നഷ്ടപ്പെട്ടതെല്ലാം പൂർണമായി തിരിച്ചുപിടിക്കുമെന്ന് ശോഭ!!

ഓട്ടോറിക്ഷ പാര്‍ക്കില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഓട്ടോ ബ്രദേഴ്‌സ് എന്ന പേരില്‍ കുറി നടത്തിയിരുന്നു. 2017ല്‍ കുറിയില്‍നിന്നും ജിന്നിക്ക് ലഭിക്കേണ്ട 1,95,000 രൂപ കുറി അവസാനിക്കുമ്പോള്‍ തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍ സഹപ്രവര്‍ത്തകനായ ഓട്ടോ തൊഴിലാളിയായ പാതാക്കര വലിയാലുക്കല്‍ രാമചന്ദ്രന്‍ മുന്‍കൂറായി കൈപ്പറ്റിയിരുന്നു.

Family

എന്നാല്‍ കുറി അവസാനിച്ചെങ്കിലും നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസം കാരണം രാമചന്ദ്രന് കുറി സംഖ്യ ജിന്നിക്ക് തിരികെ കൊടുക്കുവാന്‍ കഴിഞ്ഞില്ല. രാമചന്ദ്രനെതിരേ 2017 നവംബര്‍ എട്ടിന് കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ജിന്നി പരാതി നല്‍കി. രാമചന്ദ്രന്റെ ഭാര്യ നിജിത പഞ്ചായത്ത് ആറാം വാര്‍ഡ് സി.പി.എം. മെമ്പറാണ്. ഈ പരാതിയില്‍ 2018 ജൂണ്‍ എട്ടിന് ജിന്നിക്ക് പണം തിരികെ നല്‍കാമെന്ന് രാമചന്ദ്രനും ഭാര്യ നിജിതയും പോലീസ് സ്‌റ്റേഷനില്‍വച്ച് തീര്‍പ്പാക്കിയിരുന്നു.

പറഞ്ഞ സമയത്ത് പണം തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ ജിന്നി വീണ്ടും രാമചന്ദ്രനോടും ഭാര്യ നിജിതയോടും പണം ചോദിച്ചെങ്കിലും വീണ്ടും 2019 ഡിസംബര്‍വരെ സാവകാശം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സി.പി.എം. പഞ്ചായത്ത് മെമ്പര്‍ ഇടപെട്ട സാഹചര്യത്തില്‍ ജിന്നി സി.പി.എമ്മിന്റെ സംസ്ഥാന -ജില്ലാ നേതാക്കള്‍ക്ക് പരാതി നല്‍കി. പാര്‍ട്ടി ലോക്കല്‍ നേതാക്കള്‍ ഇടപെട്ട് ജിന്നിയുടെ മകന്റെ ചികിത്സയുടെ സാഹചര്യം പരിഗണിച്ച് കുറച്ചു പണം അടിയന്തരമായി നല്‍കാന്‍ നിജിതയോടും ഭര്‍ത്താവ് രാമചന്ദ്രനോടും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ 29ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്റെ കുറി തട്ടിപ്പ് രാഷ്ട്രീയ വിഷയമാക്കി കൊണ്ടുവരുന്നതിന്റെ ഭാഗമായി യു.ഡി.എഫിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ജിന്നിയും കുടുംബവും ഉപവാസ സമരം നടത്തുന്നതെന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.ഐ. രാജേന്ദ്രന്‍ പറഞ്ഞു.

കുറി നടത്തിപ്പില്‍ പാര്‍ട്ടിക്കോ, പഞ്ചായത്ത് മെമ്പറായ നിജിതക്കോ യാതൊരു പങ്കുമില്ല. ഭര്‍ത്താവായ രാമചന്ദ്രനടക്കമുള്ളവരാണ് കുറി നടത്തിപ്പിന്റെ മുഖ്യ ചുമതലക്കാര്‍. ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വിഷയം ചര്‍ച്ച ചെയ്യാനുള്ള യു.ഡി.എഫ്. ശ്രമത്തിന് ജിന്നിയുടെ കുടുംബം നിന്നുകൊടുത്തത് സഹതാപത്തോടെ മാത്രമേ കാണാന്‍ കഴിയുവെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ഉപവാസ സമരം ചെയ്യുന്ന ജിന്നിയെ കോണ്‍ഗ്രസ് നേതാക്കള്‍ ഷാള്‍ അണിയിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൊരട്ടിക്കര ക്ഷേത്രത്തിലെ കുറി നടത്തിപ്പിലെ ക്രമക്കേട് കാരണം സി.പി.എമ്മിന്റെ അഞ്ചാം വാര്‍ഡ് മെമ്പറായി പി.വി. സുരേഷ് അയോഗ്യനായതിനെ തുടര്‍ന്നാണ് 29ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇപ്പോഴത്തെ കുറി തട്ടിപ്പ് വിവാദം സി.പി.എമ്മിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ക്യാപ്/കുറി തട്ടിപ്പിന് ഇരയായ ജിന്നിയുടെ കുടുംബം കടവല്ലൂര്‍ പഞ്ചായത്തോഫീസിനു മുമ്പില്‍ നടത്തുന്ന ഉപവാസ സമരം.

Thrissur
English summary
Protest infront of Kadavallur Panchayath office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X