തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികാരിയെയും വിശ്വാസികളെയും മര്‍ദിച്ച നടപടിയില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചേലക്കര സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശ്വാസിയുടെ ശവസംസ്‌കാരത്തിനെത്തിയ വികാരിയേയും വിശ്വാസികളെയും മര്‍ദ്ദിച്ച മെത്രാന്‍ കക്ഷികളുടെയും പോലീസിന്റെയും നടപടിയില്‍ തൃശൂര്‍ ഭദ്രാസന യൂത്ത് അസോസിയേഷന്‍ പ്രതിഷേധിച്ചു.

മരിച്ച വിശ്വാസിയുടെ വിശ്വാസപരമായ അവകാശം നടത്തികൊടുക്കുന്നതിനു തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കണമെന്നും യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികളെ കേസില്‍ പെടുത്തി ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളെ ഇറക്കി വിട്ട് പള്ളി പിടിച്ചെടുക്കുവാനുള്ള മെത്രാന്‍ കക്ഷികളുടെ ശ്രമത്തെ എന്ത് വിലകൊടുത്തും തടയുമെന്ന് യൂത്ത് അസോസിയേഷന്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേസില്‍ കൊല്ലാര്‍മ്മാലി പറഞ്ഞു.

map

ചേലക്കര പള്ളിയില്‍ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധ പരിപാടികള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുമെന്നും ചേലക്കരയിലെ വിശ്വാസികളുടെ സഹനസമരങ്ങള്‍ക്ക് എല്ലാ രീതിയിലുമുള്ള ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

ഭദ്രാസന അല്‍മായ വൈസ് പ്രസിഡന്റ് സിറില്‍ ജോര്‍ജ് കണ്ണാറ, സെക്രട്ടറി മോബി കുര്യാക്കോസ് കണ്ണാറ, ജോ. സെക്രട്ടറി മിന്‍സണ്‍ തൃക്കണായ, ട്രഷറര്‍ റെന്നി ചെറുക്കുന്നം എന്നിവര്‍ സംസാരിച്ചു.

Thrissur
English summary
Protest on attacking Priest and devotees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X