തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ക്വാറന്റൈന്‍ വിവാദം; എംഎല്‍എ ഓഫീസിലും മന്ത്രി വീട്ടിലും ക്വാറന്റൈനില്‍, പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ നേതാക്കളുടെ ക്വാറന്റൈനില്‍ രാഷ്ട്രീയ വിവാദം. കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപന്‍ എംപി, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ക്ക് പിന്നാലെ മന്ത്രി എസി മൊയ്തീനും ക്വാറന്റൈനില്‍ പ്രവേശിച്ചു. മന്ത്രി വീട്ടിലും അനില്‍ അക്കര എംഎല്‍എ ഓഫീസിലുമാണ് ക്വാറന്റൈനില്‍ കഴിയുന്നത്.

മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അനില്‍ അക്കര എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

 മന്ത്രിയും എംഎല്‍എയും ക്വാറന്റൈനില്‍

മന്ത്രിയും എംഎല്‍എയും ക്വാറന്റൈനില്‍

വാളയാറില്‍ കൊറോണ രോഗിയുണ്ടായിരുന്ന വേളയില്‍ സന്ദര്‍ശനം നടത്തിയതാണ് ടിഎന്‍ പ്രതാപന്‍ എംപിക്കും അനില്‍ അക്കര എംഎല്‍എയ്ക്കും ക്വാറന്റൈനില്‍ കഴിയേണ്ടി വന്നത്. ആരോഗ്യ വകുപ്പ് ഇരുവര്‍ക്കം നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, കൊറോണ ബാധിച്ച പ്രവാസികളെ മന്ത്രി എസി മൊയ്തീന്‍ സന്ദര്‍ശിച്ചതാണ് അദ്ദേഹം ക്വാറന്റൈനിലാകാന്‍ കാരണം.

മുഖ്യമന്ത്രിയുടെ വാദം തെറ്റ്

മുഖ്യമന്ത്രിയുടെ വാദം തെറ്റ്

മന്ത്രി രോഗികളെ സന്ദര്‍ശിച്ചില്ലെന്നും കൈവീശി കാണിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത് ശരിയല്ലെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. മന്ത്രി മൊയ്തീനെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എല്ലാ പഞ്ചായത്തിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

മന്ത്രി വസതിയിലേക്ക് മാര്‍ച്ച്

മന്ത്രി വസതിയിലേക്ക് മാര്‍ച്ച്

അതേസമയം, മന്ത്രിയുടെ പനങ്ങാട്ടുകരയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച പ്രവാസികളുമായി സമ്പര്‍ക്കം പുലര്‍ത്തി മന്ത്രി വീട്ടില്‍ കഴിയുന്നത് ശരിയല്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാ്, സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകര്‍, ജോമോന്‍ കൊള്ളന്നൂര്‍, സിഎച്ച് ഹരീഷ്, അഖില്‍ സാമുവല്‍, പിഎം സ്റ്റാലിന്‍ എന്നിവരാണ് മാര്‍ച്ച് നടത്തിയത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ബല പ്രയോഗം

ബല പ്രയോഗം

മന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്നു. അറസ്റ്റിന് ശ്രമം നടന്നതോടെ കൂട്ടിപ്പിടിച്ച് കിടന്നു. എങ്കിലും പോലീസ് ബലമായി നീക്കി. കൊറോണ നിയന്ത്രണം ലംഘിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധ പ്രകടനം നഗരത്തില്‍ ഒതുങ്ങി

പ്രതിഷേധ പ്രകടനം നഗരത്തില്‍ ഒതുങ്ങി

അതേസമയം, അനില്‍ അക്കര എംഎല്‍എയുടെ വടക്കാഞ്ചേരിയിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തുമെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. പക്ഷേ, പ്രതിഷേധ പ്രകടനം നഗരത്തില്‍ ഒതുങ്ങി. കൊറോണ രോഗികളെ കടത്തിവിട്ട് നിയന്ത്രണങ്ങള്‍ പൊളിക്കാന്‍ എംഎല്‍എ ശ്രമിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളുംബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളും

Thrissur
English summary
Quarantine Controversy in Thrissur; Minister AC Moideen, TN Prathapan MP, Anil Akkare MLA under observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X