Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വാറന്റൈന്‍ ലംഘിച്ച് കറക്കം; വാഹന പരിശോധനക്കിടെ പെട്ടു, കേച്ചേരി സ്വദേശികള്‍ പിന്നീട് പറഞ്ഞത്...

തൃശൂര്‍: കോയമ്പത്തൂരില്‍ നിന്ന് വന്ന് ഹോം ക്വാറന്റൈനില്‍ കഴിയവെ നിര്‍ദേശം ലംഘിച്ച് കറക്കം. ഒടുവില്‍ പോലീസ് പരിശോധനയില്‍ കുടുങ്ങി. കേച്ചേരി സ്വദേശികളായ രണ്ടു പേരാണ് കുന്ദംകുളം പോലീസിന്റെ പിടിയിലായത്. കമ്മീഷണറെ കാണാന്‍ പോകുകയാണെന്നാണ് പോലീസിനോട് പറഞ്ഞത്. വിശദമായി അന്വേഷിച്ചപ്പോള്‍ സംഭവം മറ്റൊന്നായിരുന്നു. ഒടുവില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

2

രണ്ടു പേര്‍ക്കും രോഗ ലക്ഷണങ്ങളില്ല. തുടര്‍ന്ന് പെയ്ഡ് കെയര്‍ സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിലും തൃശൂര്‍ ജില്ലയില്‍ സമാനമായ സംഭവങ്ങളുണ്ടായരുന്നു. ദില്ലിയില്‍ നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ കോട്ടയം സ്വദേശി ദേശമംഗലത്ത് പോകാന്‍ തൃശൂരില്‍ എത്തുകയായിരുന്നു. ഇയാള്‍ നഗരത്തിലെ പല ഭാഗങ്ങളിലും കറങ്ങി നടന്നു. ഒടുവില്‍ പോലീസ് പിടികൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം കൊടുങ്ങല്ലൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് മറ്റൊരു സംഭവമായിരുന്നു. ബെംഗളൂരുവില്‍ നിന്ന് എറിയാട് സ്വദേശി ബസിലാണ് കൊടുങ്ങല്ലൂരെത്തിയത്. ക്വാറന്റീന്‍ സൗകര്യം വീട്ടിലുണ്ടെന്ന് പറഞ്ഞ് പാസ് തരപ്പെടുത്തി നാട്ടിലെത്തിയ ഇയാള്‍ മുങ്ങുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സ്റ്റാന്റിലും മറ്റുമായി ഇയാള്‍ കറങ്ങി. വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. ഇതോടെ അധികൃതര്‍ അങ്കലാപ്പിലായി. ഒടുവില്‍ പോലീസ് സഹായത്തോടെ ചന്തപ്പുര-എറിയാട് റോഡില്‍ നിന്ന് പൊക്കിയപ്പോള്‍ ക്വാറന്റീന്‍ സൗകര്യം വീട്ടിലില്ല എന്ന് പറഞ്ഞു. മാരിടൈം ഇന്‍സ്റ്റിറ്റൂട്ടിലെ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+