തൃശൂര്‍: പോലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം, നാല് പോലീസുകാര്‍ക്ക് വെട്ടേറ്റു
തൃശൂര്‍: തൃശൂരിലെ ഒല്ലൂരില്‍ വെച്ച് പോലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്.
ഒല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ കുറച്ച് നാളുകളായി ഗുണ്ടാ ആക്രമണം പതിവാണ്. സംഘത്തെ പിടിക്കാന്‍ എത്തിയ പോലീസുക്കാരെ വാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സ്ഥലത്ത് നിന്നും പോലീസുക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ പ്രസാദ് ക്ലിന്റണ്‍, കോണ്‍സ്റ്റബിളുമാരായ ധനേഷ്, ഗിരീഷ്‌കുമാര്‍, സിജു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ വെട്ടേറ്റത്. ഇവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒല്ലൂര്‍ പരിധിയിലുള്ള സങ്കേതത്തില്‍ വടിവാളും ബോംബും മാരകായുധങ്ങളും ഉണ്ടായിരുന്നു എന്ന് പോലീസുക്കാര്‍ പറയുന്നു. ഒല്ലൂര്‍, വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാആക്രമണം ഇപ്പോള്‍ പതിവാണ്. കഴിഞ്ഞ ദിവസത്തില്‍ വിയ്യൂര്‍ സ്റ്റേഷനിലെ സിപിഒ മനോജിന് നേരെ ബോംബ് ആക്രമണം ഉണ്ടായിരുന്നു.












Click it and Unblock the Notifications