തൃശൂരില്‍ വാനിലെത്തിയ മുഖംമൂടി സംഘം ഏഴാം ക്ലാസുകാരിയെ തല്ലിച്ചതച്ച് മുടി മുറിച്ചതായി പരാതി
തൃശൂര്‍: സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടന്നതായി പരാതി. വാനിലെത്തിയ സംഘം ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിയ്ക്കുകയുമായിരുന്നു. തൃശ്ശൂര്‍ ചാലക്കുടി മേലൂരിയില്‍ ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
സഹപാഠിയുടെ വീട്ടില്‍ പുസ്തകം വാങ്ങാന്‍ പോയതായിരുന്നു വിദ്യാര്‍ത്ഥിനി. മടങ്ങിവരുന്നതിനിടെ വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും നിലത്ത് വീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദിച്ച ശേഷം കെട്ടിയിട്ട മുടി മുറിച്ച് റോഡിലിടുകയും ചെയ്തു.

അമല.. എന്നും ഇങ്ങനെ ചിരിച്ച് സന്തോഷമായിരിക്കൂ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
കുട്ടി കരയുന്നതു കേട്ട് സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാരാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് കണ്ടത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയാണ് സംഭവം നടന്നത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കൊരട്ടി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മര്‍ദനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications