തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേഡിയേഷന്‍ യന്ത്രങ്ങള്‍ തകരാറില്‍ കാന്‍സര്‍ രോഗികളുടെ ദുരിതം കാണാതെ അധികൃതര്‍!

  • By Desk
Google Oneindia Malayalam News

മുളങ്കുന്നത്തുകാവ്: മദ്ധ്യകേരളത്തിലെ കാന്‍സര്‍ രോഗികള്‍ ഏറെ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടു റേഡിയേഷന്‍ യന്ത്രം പ്രവര്‍ത്തിക്കാതെ ആഴ്ചകള്‍ പിന്നിടുന്നു. കാലപ്പഴക്കമുള്ള റേഡിയേഷന്‍യന്ത്രം തട്ടിയും മുട്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് ഇരുന്നൂറോളം റേഡിയേഷനുകള്‍ നടന്നിരുന്ന സ്ഥാനത്തിപ്പോള്‍ അറുപതോളം റേഡിയേഷനുകള്‍ ആണ് നടന്നുവരുന്നത്. ദിനംപ്രതി നിരവധി കാന്‍സര്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്ന കാന്‍സര്‍ രോഗിളുടെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരിപ്പോഴും. കാലഹരണപ്പെട്ട റേഡിയേഷന്‍വഴി 60 പേര്‍ക്കെങ്കിലും ഗുണം ലഭിച്ചിരുന്നു. ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്.

സേഫ്റ്റി ഓഫീസറെ നിയമിക്കാത്ത നിസാര കാര്യത്തിനാണ് നൂറുകണക്കിനു വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നിഷേധിക്കുന്നത്. നിലവില്‍ ഉണ്ടായിരുന്ന റേഡിയേഷന്‍ നല്‍കാന്‍ യന്ത്രത്തിന്റെ സേഫ്റ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചിരുന്ന ആള്‍ താല്‍ക്കാലിക ജീവനക്കാരന്‍ ആയിരുന്നു. ഇയാളുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് രാജിവച്ച് പോകുകയും ചെയ്തു. പകരം ആളെ നിയമിക്കാനുള്ള നടപടികളെടുക്കാന്‍ ആവശ്യമായ നിലപാട് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

medical-collge

പ്രതിസന്ധി മുന്‍കൂട്ടി കാണാതെ രോഗികളെ പരമാവധി ദ്രോഹിക്കുന്ന നിലപാടാണ് അധികൃതര്‍ എടുക്കുന്നത്. റേഡിയേഷന്‍ കുറഞ്ഞനിരക്കിലും സൗജന്യമായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നല്‍കുമ്പോള്‍ അത് തടസപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന പാവം കാന്‍സര്‍രോഗികള്‍ വേദന ശമനത്തിനുവേണ്ടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അല്ലെങ്കില്‍ തിരുവനന്തപുരം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

ഇതിനുള്ള അവസ്ഥ ഇല്ലാത്തവര്‍ ആശുപത്രിയില്‍ത്തന്നെ വേദന കടിച്ചമര്‍ത്തി കഴിയുകയാണ്. സേഫ്റ്റി ഓഫീസര്‍ വരുന്നതുവരെ ഞങ്ങള്‍ റേഡിയേഷനുകള്‍ക്ക് രോഗികളെ പറഞ്ഞുവിടില്ലെന്നു പറഞ്ഞ് ഡോക്ടര്‍മാരും വീട്ടുനില്‍ക്കുകയാണ്. വന്‍ വില കൊടുത്താണ് പാവം രോഗികള്‍ വേദന സംഹാരികള്‍ വാങ്ങിക്കഴിച്ച് വേദന പിടിച്ചുനിര്‍ത്തുന്നത്.

Thrissur
English summary
radianton machinaries make challenges to cancer patients in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X