തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ അനധികൃത പാചകവാതക  വില്‍പ്പന കേന്ദ്രത്തില്‍ റെയ്ഡ്; മുന്നൂറോളം സിലണ്ടറുകള്‍ പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വടക്കേക്കാട് വൈലേരി പ്പീടികയില്‍ അനധികൃതമായി പാചകവാതക വില്‍പ്പന കേന്ദ്രത്തില്‍ പൊതുവിതരണ വകുപ്പ് റെയ്ഡ് നടത്തി. വിവിധ ഗ്യാസ് കമ്പനികളുടെ മുന്നൂറോളം സിലണ്ടറുകള്‍ പിടിച്ചെടുത്തു. ഗുരുവായൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഗ്യാസ് ഏജന്‍സിയുടെ വിതരണത്തിലുള്ള സിലിണ്ടറുകളാണ് ഇവിടെ അനധികൃതമായി വില്‍പ്പന നടത്തിയിരുന്നത്.

ജോർജ് ഫെർണാണ്ടസുമായുള്ള മറക്കാത്ത ഓർമകളുമായി ഉമർ ഫാറൂഖ്; കോഴിക്കോട്ടുകാരന്റെ വാക്കുകളിലൂടെ...

ഗ്യാസ് സ്റ്റൗവ് പാര്‍ട്‌സ് ആന്‍ഡ് റിപ്പയറിങ് ലൈസന്‍സിന്റെ മറവില്‍ സിലിണ്ടര്‍ അധിക വിലയ്ക്ക് മറിച്ചുവില്‍ക്കുന്നതായി ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിങ്കളാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാചകവാതക ഓപ്പണ്‍ ഫോറത്തില്‍ അനധികൃത വില്പന നടത്തിയ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ടി.വി. അനുപമ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. അയ്യപ്പദാസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Gas

സുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടയില്‍ പന്ത്രണ്ട് സിലിണ്ടറുംതൊട്ടടുത്തായി സംസ്ഥാന പാതയോരത്തെ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞപറമ്പില്‍ സൂക്ഷിച്ചിരുന്ന ഭാരത് ഗ്യാസിന്റെ 18 സിലിണ്ടറുകളും ഒമ്പതു കാലി സിലിണ്ടറുകളും ഇന്ത്യന്റെ 19 കിലോ തൂക്കം വരുന്ന 35 സിലിണ്ടറുകളും 19 കാലി സിലിണ്ടറുകളും എച്ച്.പിയുടെ രണ്ടു സിലിണ്ടറുകളും, 34 കാലി സിലിണ്ടറുകളും, സൂപ്പര്‍ ഗ്യാസിന്റെതടക്കം 300 സിലിണ്ടറുകള്‍ പരിശോധനയില്‍ കണ്ടെത്തി. രാവിലെ ചാവക്കാട് താലൂക്ക് സപ്ലെ ഓഫീസര്‍ കെ.എസ്. ഉണ്ണിക്കൃഷ്ണന്‍, അസി. സൈമണ്‍ ജോസ്, ആര്‍.ഐ മാരായ പ്രിയ സി. ശങ്കര്‍, പി. ശ്രുതി എന്നിവരാണ് പരിശോധന നടത്തിയത്. അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകളും വാഹനങ്ങളും പിടിച്ചെടുത്ത് വിതരണകേന്ദ്രം സീല്‍ ചെയ്തു.

Thrissur
English summary
Raid at the Illegal LPG center in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X