തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ ടിഎന്‍.ടി ചിട്ടി തട്ടിപ്പ്: ചിട്ടി ഉടമകളുടെ വീടുകളില്‍ റെയ്ഡ്; ഉടമകള്‍ ഒളിവില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ടി.എന്‍.ടി. ചിറ്റ്‌സ് തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനി ഉടമകളെന്ന് സംശയിക്കുന്ന പറവൂര്‍ കുഞ്ഞിത്തൈ സ്വദേശികളും സഹോദരങ്ങളുമായ കുറുപ്പശേരി നെല്‍സണ്‍ ടെന്‍സണ്‍ മനേജിങ് പാര്‍ട്ണര്‍ അന്തിക്കാട് സ്വദേശി രാജു എന്നിവരുടെ വീടുകളില്‍ പാവറട്ടി പോലീസ് റൈഡ് നടത്തി. ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂവരും ഒളിവിലാണെന്ന് പാവറട്ടി എസ്.ഐ. അനില്‍ ടി. മേപ്പിള്ളി പറഞ്ഞു. ഉടമകളെന്ന് സംശയിക്കുന്ന സഹോദരങ്ങള്‍ വീടുകള്‍ പൂട്ടി കുടുംബ സമേതമാണ് സ്ഥലം വിട്ടിരിക്കുന്നത്. വാതിലുകള്‍ പൊളിച്ചാണ് പോലീസ് അകത്തുകയറി പരിശോധിച്ചത്. രേഖകളൊന്നും കണ്ടെത്താനായില്ല. വളരെ ആസൂത്രിതമായിട്ടാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. മുന്‍കൂട്ടി നിശ്ചയിച്ചുറച്ച് സ്ഥലംവിട്ടതിന്റെ എല്ലാ തെളിവുകളും ടെല്‍സന്റെയും സഹോദരന്റെയും വീട് പരിശോധിച്ചപ്പോള്‍ പോലിസിന് ബോധ്യമായിട്ടുണ്ട്.

രാജുവിന്റെ അന്തിക്കാട്ടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസിനും മറ്റൊന്നും കണ്ടെത്താനായില്ല. കുറി കൈപ്പടകളില്‍ ഉടമയായി രേഖപ്പെടുത്തിയിട്ടുള്ളത് ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശി ശശിധരന്‍ പിള്ളയുടെ പേരാണ്. ഇയാളും ഒളിവിലാണ്. പത്ത് പാര്‍ട്ണര്‍മാരാണ് ഉള്ളതെന്ന വിലയിരുത്തലിലാണ് പോലീസ്. ഇവരില്‍ പലരും ആദ്യം സ്ഥാപനത്തില്‍ ജീവനക്കാരായി ചേരുകയും പിന്നീട് പാര്‍ട്ണര്‍മാരായി മാറുകയും ചെയ്തവരാണെന്നാണ് പോലീസിന്റെ നിഗമനം. ഉടമകളെക്കുറിച്ചും പാര്‍ട്ണര്‍മാരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ അറിയുന്നതിനുള്ള ആഴത്തിലുള്ള അന്വേഷണമാണ് പാവറട്ടി എസ്.ഐയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

newnotes4-23-15

വെള്ളി, ശനി ദിവസങ്ങളിലായി അന്തിക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതിക്കാരുടെ പ്രവാഹമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അന്തിക്കാട് പോലീസ് സ്‌റ്റേഷനില്‍ മാത്രം ലഭിച്ചത് 260 പരാതികള്‍ . കുന്നത്തങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി. ചിറ്റ്‌സ് ശാഖയ്‌ക്കെതിരേയാണ് പരാതികള്‍. രണ്ടുകോടിയില്‍പരം രൂപ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. 50,000 മുതല്‍ മൂന്നുലക്ഷം വരെയുള്ള കുറികളിലാണ് കൂടുതല്‍ പേര്‍ക്കും പണം നഷ്ടമായതെന്നാണ് വിവരം. മനക്കൊടി സ്വദേശി രാഹുലിന് നഷ്ടപ്പെട്ടത് മൂന്നു കുറികളിലായി അഞ്ചുലക്ഷത്തോളം രൂപയാണ്. പരാതിക്കാരുടെ എണ്ണംകൂടി വരുന്നത് പോലീസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്നുണ്ടെന്ന് അന്തിക്കാട് എസ്.ഐ: കെ.എസ്. സൂരജ് പറഞ്ഞു.

Thrissur
English summary
Raid in tnt chits owners houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X