തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാശം വിതച്ച് വേനല്‍ മഴ: കനത്ത കാറ്റും കൃഷിനാശവും, തൃശൂരില്‍ വൈദ്യുതി ബന്ധം താറുമാറായി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃശൂര്‍ ജില്ലയില്‍ വിവിധമേഖലകളില്‍ വ്യാപക നാശനഷ്ടം. പുതുക്കാട് തെക്കേതൊറവില്‍ അഞ്ഞൂറോളം നേന്ത്രവാഴ ഒടിഞ്ഞുവീണു. മറ്റു കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടം സംഭവിച്ചു. മേഖലയില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. പുതുക്കാട്, വരന്തരപ്പിള്ളി ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വൈദ്യുതിബന്ധം താറുമാറായി.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണം, രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ തുടരണം: മുസ്ലിം ലീഗ്ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണം, രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ തുടരണം: മുസ്ലിം ലീഗ്

പൂര്‍ണമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഒരുദിവസം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. വരാക്കര, ചെങ്ങാലൂര്‍, പാലപ്പിള്ളി, വരന്തരപ്പിള്ളി എന്നിവിടങ്ങളില്‍ വ്യാപകമായി വാഴ, ജാതി, കവുങ്ങ്, റബ്ബര്‍ എന്നിവ ഒടിഞ്ഞുവീണു. ചെങ്ങാലൂര്‍ രണ്ടാംകല്ലില്‍ ചീരേപറമ്പില്‍ ഷാജിയുടെ വീടിനു മുകളിലേക്ക് പ്ലാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു. വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തെക്കേതൊറവ് കാഞ്ഞിരത്തിങ്കല്‍ വിന്‍സന്റെ വീടിന് മുകളിലേക്ക് തേക്ക് വീണു. വരാക്കര കപ്പേളയ്ക്ക് സമീപം പാണ്ടാരി റപ്പായിയുടെ വീടിന് മുകളില്‍ തെങ്ങ് വീണു.

rainthrissur-1
Thrissur
English summary
Rain loss in Thrissur, Trees uprooted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X